Covid test at Airports; വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് ഉയർന്ന നിരക്ക്, പ്രചാരണം നിഷേധിച്ച് സിയാൽ
യുഎഇയിലേക്ക് പോകാനെത്തുന്നവർക്ക് 2500 രൂപയാണ് കോവിഡ് പരിശോധനയ്ക്കായി വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്.
കൊച്ചി: വിമാനത്താവളങ്ങളിൽ (Airports) കോവിഡ് പരിശോധനയ്ക്ക് (Covid Test) ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് സിയാൽ (CIAL). സർക്കാർ (Government) നിർദേശിച്ച നിരക്ക് മാത്രമാണ് ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് പരിശോധന സൗജന്യമാണെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.
യുഎഇയിലേക്ക് പോകാനെത്തുന്നവർക്ക് 2500 രൂപയാണ് കോവിഡ് പരിശോധനയ്ക്കായി വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. ഇത് കൊള്ളയാണെന്നും നിരക്ക് കുറയ്ക്കാൻ നടപടി എടുക്കണം എന്നൊക്കെയുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 500 രൂപയുടെ ആർടിപിസിആർ ടെസ്റ്റ് ആണ് മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ വേണ്ടത്. ഇക്കാര്യം എടുത്തുകാട്ടിയാണ് പല സോഷ്യൽ മീഡിയകളിലെ ചര്‍ച്ചകളും.
എന്നാൽ ഇതെല്ലാം തെറ്റിദ്ധാരണ മൂലമെന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറിറ്റി (Cochin International Airport Authority) പറയുന്നത്. അരമണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന അതിവേഗ സംവിധാനമായ റാപ്പിഡ് ആര്‍ടിപിസിആര്‍ (Rapid RT PCR) പരിശോധനയാണ് യുഎഇ യാത്രക്കാര്‍ക്ക് നടത്തുന്നത്. ഇത് വളരെയധികം ചിലവേറിയതാണെന്നും സര്‍ക്കാർ നിര്‍ദ്ദേശിച്ച തുക മാത്രമെ ഈടാക്കുന്നുള്ളുവെന്നും സിയാല്‍ വിശദീകരിച്ചു.
Also Read: Covid Test: ആഘോഷ കൂട്ടായ്മയിൽ പങ്കെടുത്തവർ കോവിഡ് ടെസ്റ്റിനു വിധേയരാകണമെന്ന് തിരുവനന്തപുരം ഡി.എം.ഒ
യുഎഇ (UAE) ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ (RT PCR) പരിശോധന ഫലം മതി. അതാണ് നിരക്കുകള്‍ തമ്മില്‍ അന്തരമുണ്ടാകാന്‍ കാരണം. അതേസമയം വിദേശത്തുനിന്ന് വരുന്നവര്‍ക്കും പരിശോധനക്ക് തുക ഈടാക്കുന്നുവെന്ന പ്രചാരണം സിയാല്‍ (CIAL) നിഷേധിച്ചു. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തിനുള്ളിലുള്ള കോവിഡ് പരിശോധനകള്‍ (Covid Test) സൗജന്യമെന്നാണ് അധികൃതരുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...