തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർ‌ണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Larissa Borges: ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


അപർണയെ വൈകുന്നേരം ഏഴരയോടെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.  ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു.  സംഭവം നടന്ന സമയത്ത് അപർണയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അപർണയുടെ അടുത്ത ബന്ധുക്കളിൽ നിന്നും മൊഴി എടുത്തിട്ടുണ്ട്.


Also Read: Lakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട്ടങ്ങൾ!


മേഘതീർത്ഥം, അച്ചായൻസ്, മുദ്ദുഗൗ, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്, രണ്ടു മക്കളുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.