തിരുവാർപ്പിലെ സിഐടിയു-ബസുടമ തർക്കം; മൂന്നാം ഘട്ട ചർച്ചയിൽ പരിഹാരമായി
CITU - bus owner dispute: മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ഇനി ആരും തമ്മിൽ ഒരു സംസാരം ഉണ്ടാകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്.
കോട്ടയം: സിഐടിയു പ്രവർത്തകരും ബസ് ഉടമയും തമ്മിലുള്ള ചർച്ച തീരുമാനമായി. എല്ലാ ബസുകളും നാളെ മുതൽ സർവീസ് വീണ്ടും ആരംഭിക്കും. റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിൽ ചെയ്യാൻ ധാരണയായി.
നാല് ബസിലും ജീവനക്കാർ മാറി മാറി തൊഴിൽ ചെയ്യും. തൊഴിലാളികളിൽ ആരോടും പക്ഷഭേദം കാണിക്കുന്നില്ലയെന്നും നിലവിൽ കളക്ഷൻ കുറവുള്ള ബസുകളിൽ ജീവനക്കാർക്ക് ശമ്പളം കുറവാണെന്നും അതുകൊണ്ട് തന്നെ എല്ലാ ബസിലെ ജീവനക്കാരും മാറി മാറി എല്ലാ ബസുകളിലും ജോലി ചെയ്യണമെന്നും ഉള്ള വ്യവസ്ഥയിലാണ് തീരുമാനമായത്. സമാധാനപരമായ ചർച്ചയാണ് നടന്നതെന്നും മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ഇനി ആരും തമ്മിൽ ഒരു സംസാരം ഉണ്ടാകില്ല എന്നും ചർച്ചയിൽ തീരുമാനമെടുത്തു. നാല് മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു ചർച്ച വെച്ച് കാര്യങ്ങൾ ഒന്നുകൂടി തീർച്ച വരുത്തുന്നതാണ് എന്ന് ലേബർ ഓഫീസറും സിഐടിയു പ്രവർത്തകരും അറിയിച്ചു.
ALSO READ: 'അടിയ്ക്ക് തിരിച്ചടി'; എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെ എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി
അതേസമയം, കോട്ടയം തിരുവാർപ്പിലെ ബസ് സമരവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ വീണ്ടും തർക്കമുണ്ടായിരുന്നു. ബസ് ഉടമയെ തല്ലിയ ഇടത് നേതാവ് സിഐടിയു പ്രതിനിധികൾക്കൊപ്പം ചർച്ചയ്ക്ക് എത്തിയതോടെയാണ് തർക്കം ഉടലെടുത്തത്. ചർച്ചയിൽ നിന്ന് ബസുടമ രാജ് മോഹൻ ഇറങ്ങിപ്പോയി. ഇതോടെ ഇരു വിഭാഗങ്ങൾക്കിടയിലും തർക്കം രൂക്ഷമായി. കോട്ടയത്ത് കളക്ട്രേറ്റിൽ ലേബർ ഓഫീസിലാണ് ചർച്ച നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...