തൊടുപുഴ:  ഭാര്യയെ കാണാനായി  ബ്രിട്ടനിലേക്ക് പോയി തിരിച്ചെത്താത്ത പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെതിരെയാണു നടപടി. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ കാണുന്നതിനു വേണ്ടി 107 ദിവസത്തെ  ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന ജിമ്മി എന്നാൽ നിർദ്ധിഷ്ട സമയം കഴി‍ഞ്ഞിട്ടും തിരികെ സർവ്വീസിൽ പ്രവേശിച്ചില്ല. പിന്നാലെ, അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു.  ജിമ്മി അച്ചടക്കലംഘനം കാണിച്ചെന്നും വിദേശത്തുതന്നെ തുടരുകയാണെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് പോലീസുകാർ. എന്നാൽ അവർ തന്നെ നിയമം ലംഘിക്കുമ്പോൾ പിരിച്ചു വിടുക എന്ന നിലപാടിലേക്കാണ് സർക്കാരും സേനയും എത്തിച്ചേരുന്നത്. സർവ്വീസിലിരിക്കുമ്പോൾ എന്തും ചെയ്യാമെന്ന് കരുതുന്ന പോലീസുകർക്ക് ഇതൊരു താക്കീതാണ്. അത്തരത്തിൽ സേനയിൽ നിന്നും പിരിച്ചുവിട്ട പോലീസ് ഉദ്യോ​ഗസ്ഥനായിരുന്നു ബേപ്പൂർ കോസ്റ്റൽ സി.ഐ പി. ആർ സുനു. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുണ്ടായിരുന്നത്. ഇതിൽ 4 എണ്ണം  പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാൾക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ടായിരുന്നു. സർവ്വീസ് കാലയളവിൽ തന്നെ 6 സസ്പെൻഷൻ. അവസാനം തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതികൂടി എത്തിയപ്പോഴാണ് പിരിച്ചു വിടൽ നടപടി  സ്വീകരിച്ചത്.


ALSO READ: നാല് വർഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് സ്ഥിരീകരണം; പ്രതി അറസ്റ്റിൽ


പുറത്തുള്ളതിനേക്കാൾ കള്ളൻമാരും ക്രിമിനലുകളും കാക്കീകൂട്ടത്തിനുള്ളിലുണ്ടെന്ന് തോന്നും വിധമാണ് പല സംഭവങ്ങളും ഉണ്ടായിട്ടുള്ളത്.  ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ പി.വി. ഷിഹാബ് മാങ്ങ മോഷ്ടിച്ച കേസുൾപ്പടെയുള്ളവ ഇതിനുദാഹരണമാണ്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ഭാര്യയെ കടിച്ച അയൽ വീട്ടിലെ നായയെ പോലീസ് ഉദ്യോ​ഗസ്ഥൻ അടിച്ചു കൊന്നുവെന്ന വാർത്തയാണ് വന്നിരിക്കുന്നത്. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്താണ് ഈ ക്രൂരകൃത്യം നടത്തിയത്. നിലവിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും എന്തു നടപടിയാണ് സ്വീകരിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. സേനയിൽ മാത്രമല്ല ഇത്തരത്തിൽ അഴിച്ചു പണി നടത്തുന്നത്. അനധികൃതമായി സര്‍വിസില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാർ ഉള്‍പ്പെടെ 432 ജീവനക്കാരെ ആരോ​ഗ്യ മന്ത്രി ശൈലജയുടെ കാലത്ത് പിരിച്ചു വിട്ടിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.