Assault Case: യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്
പെൺകുട്ടിയുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശി കൂപ്പർ ദീപു എന്ന ദീപുവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: സിവിൽ സർവീസ് പരിശീലനത്തിനെത്തിയ യുവതിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ തിരുവനന്തപുരം സ്വദേശി കൂപ്പർ ദീപു എന്ന ദീപുവിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ സുഹൃത്താണ് ദീപു. ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു ഫ്ലാറ്റിലെത്തിയത്. തുടർന്ന് ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി സംസ്ഥാനം വിട്ടതായി വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.