Students Fight: വിദ്യാർത്ഥികൾ തമ്മിലടിച്ചു; ഇടപെട്ട നാട്ടുകാർക്കും വ്യാപാരികൾക്കും വിദ്യാർത്ഥികളുടെ തെറി അഭിഷേകം
Kattakkada Students Fight: പൂവച്ചൽ അമ്പലം ജംഗ്ഷനിൽ വൈകുന്നേരമാണ് സംഭവം.
കാട്ടാക്കട: പൂവച്ചൽ അമ്പലം ജംഗ്ഷനിൽ സ്കൂൾ കുട്ടികൾ തമ്മിൽ അടിപിടി. വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം വടികളുമായി എത്തിയ വിദ്യർത്ഥികൾ റോഡരികിൽ നിന്ന മാനസികാസ്വാസ്ഥ്യമുള്ളയാളെ മർദ്ദിച്ചു. ഇത് കണ്ട ചില വിദ്യാർത്ഥികളും വ്യാപാരികളും കുട്ടികളെ ചോദ്യം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ തമ്മിലടിയായി. നാട്ടുകാരും വ്യാപാരികളും ഇടപ്പെട്ടു പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഇവരെയും വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിച്ചു.
വിദ്യാർത്ഥികൾ നാട്ടുകാരെയും വെല്ലുവിളിച്ചു. പഞ്ചായത്തിൽ നിന്നും പ്രസിഡൻറ് സ്ഥലത്തെത്തി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാട്ടാക്കട പോലീസ് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പോലീസ് എത്തിയ സമയം അവിടെ വന്ന ബസിൽ കയറി പ്രശ്‌നക്കാർ ഓടി സ്ഥലം വിട്ടു. സംഭവത്തെ തുടർന്ന് ഒരു മണിക്കുറോളം ഗതാഗതം തടസപ്പെട്ടു. 2 മാസത്തിന് മുന്നേ ജംഗ്ഷനിൽ ഫർണിച്ചർ ഉടമയെ വിദ്യാർത്ഥികൾ കടയിൽ കയറി ആക്രമിച്ചിരുന്നു.
ALSO READ: അവസാന വട്ട മിനുക്കുപണികളിൽ കേരളീയം വേദികൾ; ഒരുക്കങ്ങൾ വിശദീകരിച്ച് മന്ത്രിമാർ
കടയുടെ വാതിൽ തുറക്കാൻ ചെന്നപ്പോഴാണ് അന്ന് ആക്രമിച്ചത്. അന്ന് സംഭവം മൊബൈലിൽ ദൃശ്യം പകർത്തി ആളുടെ മൊബൈൽ വിദ്യാർത്ഥികൾ പിടിച്ചു വാങ്ങി റോഡിൽ അടിച്ചുപ്പെട്ടിച്ചിരുന്നു. അതെ സമയം ഇന്നത്തെ സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാർ സ്‌കൂൾ അധികൃതരെ സമീപിച്ചെങ്കിലും ഇത് തങ്ങളുടെ വിഷയം അല്ലന്ന് പറഞ്ഞ് അധികൃതരും പിടിയെയും കൈയെഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.