Murivalan Komban: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; മുറിവാലൻ കൊമ്പൻ ചരിഞ്ഞു
Murivalan komban death: ചക്കക്കൊമ്പനുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്.
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ. ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.
ഒരാഴ്‌ച മുമ്പാണ് ചക്കക്കൊമ്പനും മുറിവാലനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. അവശ നിലയിലായ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെ വന മേഖലയിൽ വീഴുകയായിരുന്നു. വനം വകുപ്പ് വെറ്റിനറി സംഘം മുറിവാലന് ഇന്നലെ പ്രഥമിക ശുശ്രൂഷ നൽകിയിരുന്നു. പഴുപ്പ് കുറയുന്നതിന് ആൻ്റിബയോട്ടിക്കും നൽകി. കൊമ്പ് കൊണ്ട് മുറിവേറ്റ ഭാഗം പഴുത്തതാണ് ഒറ്റയാൻ അവശ നിലയിലാകാൻ ഇടയാക്കിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടത്തി സംഭവസ്ഥലത്ത് തന്നെ ആനയെ മറവ് ചെയ്യും.
ALSO READ: അറബിക്കടലിൽ അപൂർവ ചുഴലിക്കാറ്റ്; ഇനി പെരുമഴ, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്
അരിക്കൊമ്പനെ കാട് കടത്തിയ ശേഷം 45 വയസ് പ്രായമുള്ള മുറിവാലൻ കൊമ്പൻ 25 വയസ് പ്രായമുള്ള ചക്കക്കാമ്പനുമായി സ്ഥിരമായി ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, ഇതാദ്യമായാണ് മുറിവാലൻ കൊമ്പന് ഗുരുതരമായി പരിക്കേൽക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രായപൂർത്തിയായ ഒറ്റയാൻമാരിൽ ചക്കക്കൊമ്പൻ മാത്രമാണ് ഇനി ചിന്നക്കനാൽ വനമേഖലയിലുള്ളത്. ഇത് കൂടാതെ പിടിയാനക്കൂട്ടത്തോടൊപ്പമുള്ള 3 കുട്ടിക്കൊമ്പൻമാരും ചിന്നക്കനാൽ മേഖലയിലുണ്ട്.
ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ 3 ഒറ്റയാൻമാരാണ് ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്നത്. 7 പേരെ കൊലപ്പെടുത്തിയ അരിക്കൊമ്പനെ 2023 ഏപ്രിൽ 29 ന് മയക്കുവെടി വച്ച് പിടികൂടി ഇവിടെ നിന്ന് ആദ്യം പെരിയാർ വന്യജീവി സങ്കേതത്തിലേക്കും പിന്നീട് തിരുനെൽവേലി കോതയാർ വനമേഖലയിലേക്കും മാറ്റി. അതിനുശേഷം 3 പേരെ ചിന്നക്കനാൽ മേഖലയിൽ കാട്ടാനകൾ കൊലപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.