യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ മണര്‍കാട് വെച്ച് സംഘര്‍ഷം; പോലീസ് ലാത്തി വീശി
തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തര വാദിത്വമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞുപു
കോട്ടയം: യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ മണര്‍കാട് വെച്ച് സംഘര്‍ഷം. ചാണ്ടി ഉമ്മന്‍ പള്ളിയിലും ക്ഷേത്ര ദര്‍ശനത്തിനുമായി മണര്‍കാട് എത്തിയിരുന്നു. അദ്ദേഹം തിരികെ പോയ സമയത്താണ് മണർകാട് മാലം കോളേജ് ജംക്ഷനിൽ വച്ച് ഡിവെെഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകർ പിരിഞ്ഞത്.
സ്ഥലത്ത് വൻ പൊലീസ് സന്നാഹം ആണുള്ളത്. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍, കെപിപിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പൊലീസുമായി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി തിരികെ പോകുന്നതിനിടെ വീണ്ടും പ്രകോപനം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.
വോട്ട് ചെയ്ത വർക്കു നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ
തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തര വാദിത്വമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി തലപ്പാടിയിലെ Super Speciality ആശുപത്രിയുടെ വികസനം പൂർത്തി യാക്കു മെന്നും ചോദ്യത്തി നു ഉത്തര മായി പ്രതികരിച്ചു. ഭരണ വിരുദ്ധ വികാരം ഇലക്ഷനിൽ ഉണ്ടായി. പിതാവിനെ വേട്ടയാടി യവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകി യെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...