Trivandrum: ഗാന്ധി ജയന്തി ദിനത്തിൽ ക്ലീൻ ഒാഫീസ് ചാലഞ്ചുമായി സംസ്ഥാന സർക്കാർ. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും,ഒാഫീസുകളും വൃത്തിയാക്കുകയാണ് ഉദ്ദേശം. അധികാര വികേന്ദ്രീകരണ പ്രക്രിയ, ഗാന്ധിജിയുടെ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കണം


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലീൻ ഒാഫീസ് ഡ്രൈവ് സംഘടിപ്പിക്കുന്നതിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യമായതുംമായ സാധനങ്ങൾ നീക്കം ചെയ്യും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്തുക്കളും കടലാസുകളും  നീക്കം ചെയ്യണം. ഒരിടത്തും മാറാല കെട്ടികിടക്കുന്ന അവസ്ഥ ഉണ്ടാക്കില്ല. സകല ഓഫീസുകളിലെയും ശൌചാലയങ്ങളും ശുചിയാക്കും.


Also Read:  Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്


ഫര്‍ണിച്ചറുകളിലും ജനാലകളിലും മറ്റും കെട്ടിക്കിടക്കുന്ന പൊടിയും മാറാലയും വൃത്തിയാക്കണം. അനിവാര്യമായ അറ്റകുറ്റപ്പണികളും ഈ അവസരത്തില്‍ നടത്തണം. ഓഫീസുകളുടെ പരിസരങ്ങളിലുള്ള കാടും മറ്റും ഇല്ലാതാക്കി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.


ALSO READ: Kerala COVID Update : സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണനിരക്ക് കാൽലക്ഷം പിന്നിട്ടു, ഇന്ന് 16,000ത്തോളം പേർക്ക് രോഗബാധ


അതേസമയം ക്ലീൻ ഒാഫീസ് ഡ്രൈവിന് ചില വിമർശനങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഇത്രകാലം അപ്പോൾ ഒാഫീസുകളൊന്നും വൃത്തിയക്കിയില്ലായിരുന്നോ എന്നാണ് ചോദ്യം. എല്ലാ സ്ഥാപനങ്ങൾക്കും പാർട് ടൈം സ്വീപ്പർ തസ്തികയിൽ ഒരാൾ ജോലി ചെയ്യുന്നുണ്ട്. എന്നിട്ടും അവസ്ഥക്ക് മാറ്റമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.