Nattika Lorry Accident: നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
Nattika Road Accident Updates: മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചതെന്നാണ് സംശയം. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി നിയന്ത്രണം വിട്ട് ഉറങ്ങിക്കിടന്നവരുടെ പുറത്തേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. ക്ലീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ്, ഡ്രൈവർ ജോസ് എന്നവരാണ് അറസ്റ്റിലായത്.
Also Reaf: ഉറങ്ങി കിടന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട തടി ലോറി പാഞ്ഞു കയറി; അഞ്ചു പേർക്ക് ദാരുണാന്ത്യം
മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചതെന്നാണ് സംശയം. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പാഞ്ഞു പോകുകയായിരുന്നു. എന്നാൽ പിന്നാലെ എത്തിയ നാട്ടുകാരാണ് ദേശീയ പാതയിൽ വച്ച് ലോറി തടഞ്ഞത്.
ലോറി തടഞ്ഞുനിർത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസെത്തുകയുമായിഉർന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
Also Read: ഷഡാഷ്ടക യോഗത്താൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർ മരിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികൾ ഉൾപ്പടെ 5 പേരാണ് സംഭവത്തിൽ മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേഷിപ്പുച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.