Koottickal Cloud burst|കൂട്ടിക്കലും കൊക്കയാറും മേഘ വിസ്ഫോടനം സ്ഥിരീകരിച്ചു
എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് ഇതുവരെയും ഇത് സ്ഥീരീകരിച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ പഠനം നടത്തിയേക്കും.
കോട്ടയം/കൊച്ചി: കൂട്ടിക്കലും കൊക്കയാറും മേഘ വിസ്ഫോടനം തന്നെയാണ് പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റത്തിന് കാരണമെന്ന് സ്ഥീരികരിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അന്തരീഷ പഠന വകുപ്പിൻറെയാണ് കണ്ടെത്തൽ.
ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാണ് കണ്ടെത്തിയത്. ഇതാണ് വളരെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിനും ഉരുൾ പൊട്ടലിനും കാരണമായത്. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് ഇതുവരെയും ഇത് സ്ഥീരീകരിച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ പഠനം നടത്തിയേക്കും.
എന്താണ് മേഘ വിസ്ഫോടനം
വളരെചെറിയ സമയത്തിനുള്ളിൽ, ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ Cloud burst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾ മാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്.
ALSO READ: കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 12 പേരെ കാണാതായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...