Pinarayi Vijayan|വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുത്, പൊതു സമൂഹം ഒരുമിച്ച് നേരിടണം-മുഖ്യമന്ത്രി
വിഷയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച് നേരിടേണ്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി
Trivandrum: വിശുദ്ധ പ്രണയത്തെ കൊലപാതകത്തിലേക്ക് നയിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാലാ സെന്റ് തോമസ് കോളേജിലെകൊലപാതകത്തെക്കുറിച്ചും പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കുന്നു.
വിഷയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒരുമിച്ച് നേരിടേണ്ടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹത്തിന് ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. മുസ്ലിം ലീഗിലെ ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകൾക്കെതിരെ അവഹേളനത്തിനായി ചിലര്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ഹരിത' വിഷയം സംബന്ധിച്ച ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്ന് സ്‌പീക്കർ അറിയിച്ചു.
അതേസമയം സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിയുള്ള നിലപാട് കേരളം നവോത്ഥാന കാലം മുതല്‍ എടുത്തതാണ്. ലിംഗനീതി അംഗീകരിക്കണം. പുരുഷ മേധാവിത്വ സമീപനങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇതിനെ വിമര്‍ശനത്തോടെ കാണുന്നത് സ്വാഭാവികമെന്നും, അതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...