തൃശൂർ: കാലത്തിനനുസരിച്ച് മാറാൻ പോലീസ് സേന തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരുടെ പെരുമാറ്റം സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ആധുനിക പരിശീലനം ലഭിച്ചെങ്കിലും പഴയതിന്റെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ട്. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പൊലീസിൻ്റെ നാക്ക്, കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് ഇക്കാര്യം ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ എസ്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പോലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണം. പോലീസിന്  നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താൻ ആയിരുന്നു. ആ കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളിൽ നിന്ന് പാസിംഗ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. ഉത്തരവാദിത്തപ്പെട്ടവർ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കാലം മാറിയപ്പോൾ കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നു. 1957 ലെ ഇഎംഎസ് സർക്കാരാണ് അത് വരെയുണ്ടായിരുന്ന പോലീസ് സമ്പ്രാദയങ്ങളെ മാറ്റിയത്. പോലീസിൻ്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി. പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിൻ്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.