പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിന്റെ നടപടി അം​ഗീകരിക്കാനാവാത്തതെന്നും ആരോപണങ്ങൾ ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അൻവറിന്റെ പത്രസമ്മേള‌നം കണ്ട ഉടനെ തന്നെ അൻവറുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അയാൾ പത്രസമ്മേളനങ്ങൾ നടത്തുന്നത് ആവർത്തിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അൻവർ സ്വീകരിച്ച നടപടി ശരിയായിരുന്നില്ലെന്നും വിഷയമുന്നയിക്കേണ്ടിയിരുന്നത് പാർട്ടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ സ്വീകരിക്കേണ്ട നിലപാടല്ല അൻവർ സ്വീകരിച്ചത്. 


Read Also: ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ചു; വ്യാജവാർത്തകളിലൂടെ കേരളം അവഹേളിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി


ആരോപണങ്ങൾ ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടത്. മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ ശ്രദ്ധയിലും കാര്യങ്ങൾ എത്തിക്കാമായിരുന്നു. അതിന് ശേഷമായിരുന്നു മറ്റ് കാര്യങ്ങളിലേക്ക് പോകേണ്ടത്. എന്നാൽ ആ നിലപാടല്ല അൻവർ സ്വീകരിച്ചത്. അൻവർ വന്ന വഴി കോൺ​ഗ്രസിന്റേത്, ഇടതുപക്ഷ പശ്ചാത്തലമല്ല. ഫോൺ റെക്കോർഡ് ചെയ്ത് കേൾപ്പിച്ചത് ശരിയായില്ലെന്നും അതൊരു പൊതുപ്രവർത്തകൻ ചെയ്യാൻ പാടില്ലാത്തതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെയും മാറ്റാൻ കഴിയില്ലെന്നും അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 


അതേസമയം സിപിഎം സംസ്ഥാന സമിതി അ​ഗമായ പി. ശശി പാർട്ടി നിയോ​ഗിച്ചത് പ്രകാരമാണ് തന്റെ ഓഫീസിൽ പ്രവർത്തിക്കുന്നതെന്നും മാതൃകപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര് എന്ത് പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുമെന്നും ഒരു പരിശോധനയും അക്കാര്യത്തിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.