മുഖ്യമന്ത്രി കൊച്ചിയിൽ; ഒപ്പം കറുത്ത മാസ്കിനും വിലക്ക്; കലൂർ മെട്രോ ഗേറ്റ് അടച്ചിട്ടു
Kochi Traffic Block അഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർമാർക്കാണ് നഗരത്തിലെ സുരക്ഷ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൊച്ചി : എറണാകുളം ജില്ലിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ട് പരിപാടികൾ കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ അതീവ സുരക്ഷ. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് കുറത്ത മാസ്ക് ധരിക്കുന്നത് വിലക്കേർപ്പെടുത്തി. മുഖ്യമന്ത്രിയും അകമ്പട കടന്നു പോകുന്നത് വരെ കലൂർ മെട്രോ സ്റ്റേഷന്റെ ഗേറ്റുകൾ അടച്ചിട്ടു. കലൂർ ജംങ്ഷനിൽ കനത്ത ഗതാഗതാ കുരുക്കാണ് അനുഭവപ്പെടുന്നത്.
കൊച്ചി നഗരം പോലീസിന്റെ കർശന സുരക്ഷ വലയത്തിലാണ്. പരിപാടി നടക്കുന്ന രണ്ട് വേദികൾക്കും ഗസ്റ്റ് ഹൗസിനും സമീപം കനത്ത പോലീസ് സുരക്ഷയാണ്. അഞ്ച് അസിസ്റ്റന്റ് കമ്മീഷ്ണർമാർക്കാണ് നഗരത്തിലെ സുരക്ഷ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കലൂർ മെട്രോ സ്റ്റേഷന്റെ ഗേറ്റ് അടച്ചിട്ടു
മുഖ്യമന്ത്രിയുടെ പരിപാടി പശ്ചാത്തലത്തിൽ കലൂർ മെട്രോ സ്റ്റേഷന്റെ ഗേറ്റ് അടച്ചിട്ടു. മുഖ്യമന്ത്രി പരിപാടി കഴിഞ്ഞ് പോകും വരെ അടച്ചിടാനാണ് തീരുമാനം. അതേസമയം കലൂരിൽ വൻ ഗതാതാ കുരിക്ക് അനുഭവപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വൺവെ തെറ്റിച്ച് നിർത്തിയിട്ടിരിക്കുകയാണ്.
കൊച്ചിയിലും കറുത്ത മാസ്കിന് വിലക്ക്
മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് സമീപം കറുത്ത് മാസ്കിന് വിലക്കേർപ്പെടുത്തി പോലീസ്. കറുത്ത മാസ്ക് ധിരച്ചെത്തിയ മാധ്യമ പ്രവർത്തകർക്ക് നീല മാസ്ക് നൽകുകയും ചെയ്തു. പിന്നീട് ഇക്കാര്യം വാർത്തയായതോടെ നിർദേശം പിൻവലിക്കുകയായിരുന്നു.
ALSO READ : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; യാത്രകളിൽ 40 അംഗ സംഘം അനുഗമിക്കും
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 40 അംഗ സംഘം
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ഇനി മുതൽ യാത്രകളിൽ 40 അംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. അതായത് ഒരു പൈലറ്റ് വാഹനത്തിൽ 5 പേർ ഉണ്ടാകും, ദ്രുത പരിശോധന സംഘത്തിൽ 8 പേരും രണ്ടു കമാൻഡോ വാഹനത്തിൽ 10 പേരും ഉണ്ടാകും. കൂടാതെ പൈലറ്റ് എസ്‌കോർട്ടും ജില്ലകളിൽ അധികമെത്തും. ഇത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷ കൂടാതെയുള്ളതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.