കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് (CM Pinarayi Vijayan) കൊവിഡ് നെ​ഗറ്റീവായി. മുഖ്യമന്ത്രിക്ക് ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് നെ​ഗറ്റീവാണെന്ന് കണ്ടെത്തിയത്. കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച പിണറായി, മികച്ച രീതിയിലുള്ള പരിചരണമാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ലഭ്യമാക്കിയതെന്നും ജനങ്ങളിൽ നിന്നും വലിയ മാനസിക പിന്തുണയാണ് ലഭിച്ചതെന്നും ഫേസ്ബുക്കിൽ കുറിച്ചു.


ഇന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് കൊവിഡ് (Covid) നെ​ഗറ്റീവായത്. ആരോ​ഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.


ALSO READ: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു, ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും


മുഖ്യമന്ത്രിയുടെ മകളും പേരക്കുട്ടിയും ഇന്നലെ കൊവിഡ് നെ​ഗറ്റീവ് ആയെങ്കിലും ആശുപത്രിയിൽ തുടരും. പ്രത്യേക മെഡിക്കൽ ബോ‍ർ‍‍ഡ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്ക് ചികിത്സ നൽകിയിരുന്നത്. ചികിത്സയിലുടനീളം അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗബാധിതയായെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ആശുപത്രി വിട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.