തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്  നിയമസഭയിൽ  പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി  പ്രമേയം അവതരിപ്പിക്കുന്നത്.  പ്രമേയത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടും. സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷിൾ എതിര്‍പ്പറിയിച്ചിരുന്നതിനാല്‍ പ്രമേയം പാസാകുമെന്നാണ് പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kerala Assembly: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം; 14 ബില്ലുകൾ പരി​ഗണനയ്ക്ക്


എതിർപ്പിനെ തുടർന്ന് ഏക സിവില്‍ കോഡിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ അരങ്ങേറിയിരുന്നു.  ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ കേരളത്തിന്റെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.  ഏക സിവില്‍ കോഡിന്റെ പ്രധാന ലക്ഷ്യം വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കുക എന്നതാണ്.


Also Read: Raja Yoga 2023: രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും പ്രമോഷനും പുരോഗതിയും!


പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെ ആരംഭിച്ചു ഇത് ഈ മാസം 24 വരെ തുടരും.   ഈ സമയം സഭയിൽ നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ പരിഗണിക്കും. ആദ്യ ദിനം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരവ് അർപ്പിച്ചുകൊണ്ട് സഭ  പിരിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ സമ്മേളിച്ചതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.