തിരുവനന്തപുരം: ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഒമ്പത് വിസിമാരോട് രാജിവയ്ക്കാൻ ​ഗവർണർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ​ഗവർണറുടെ നടപടി അതിരുകടന്നതാണെന്നായിരുന്നു മുസ്ലിംലീ​ഗിന്റെ പ്രതികരണം. എപിജെ അബ്ദുൽ കലാം സർവ്വകലാശാല വിസിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വിസിമാരോടും രാജി ആവശ്യപ്പെട്ട നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളത്.


ALSO READ: Kerala Governor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ ; 9 വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം


ഒരു വിസിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീ​ഗ് വ്യക്തമാക്കുന്നു. ലീ​ഗ് ​ഗവർണറെ തള്ളുകയും കോൺ​ഗ്രസ് അനുകൂലിക്കുകയും ചെയ്തതോടെ പ്രതിപക്ഷത്തെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഭരണഘടനാ വിദഗ്ധരുമായി ഇക്കാര്യത്തിൽ ആലോചന തുടങ്ങി. ബോധപൂർവം ശ്രമങ്ങൾ ഉണ്ടാക്കാനാണ് ​ഗവർണറുടെ നീക്കമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.