Lokayuktha: ദുരിതാശ്വാസ നിധി കേസ്; ഹർജിക്കാരനെ പരിഹസിച്ച് ലോകായുക്ത, കേസ് പരിഗണിക്കുന്നത് മാറ്റി
ഹർജിക്കാരന്റെ ആവശ്യപ്രകാരം ജൂൺ അഞ്ചിലേക്കാണ് ലോകായുക്ത കേസ് പരിഗണിക്കാൻ മാറ്റിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബെഞ്ച് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കേസിലെ ഹർജിക്കാരന്റെ ആവശ്യപ്രകാരമാണ് ജൂൺ 5ലേക്ക് മാറ്റിയത്. ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിക്കുകയും ചെയ്തു. വാദിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരെയെന്നും നിങ്ങള്‍ക്ക് തിരക്കില്ലെങ്കില്‍ ഞങ്ങള്‍ക്കും തിരക്കില്ലെന്നും ലോകായുക്ത പറഞ്ഞു. കേസ് ലോകായുക്ത ഫുൾ ബഞ്ചിന് വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളിയിരുന്നു. ലോകായുക്ത ഉത്തരവ് നിയമാനുസൃതമാണ്. ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്ത വ്യക്തമാക്കി.
വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടതെന്ന് ലോകായുക്ത പറഞ്ഞു. ഹർജി ലോകായുക്ത ഇന്ന് വിശദമായി വാദം കേട്ട ശേഷം തള്ളുകയായിരുന്നു. ലോകായുക്തയിലും ഉപലോകായുക്തയിലും ഭിന്ന വിധി ആരാണ് പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് ലോകായുക്ത മറുപടി നൽകിയില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ എന്നായിരുന്നു ലോകായുക്തയുടെ ചോദ്യം.
അതേസമയം ലേകായുക്ത വിശദമായ ഉത്തരവ് പിന്നീട് ഇറക്കും. ഈ ഉത്തരവ് ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുന്നതടക്കം തീരുമാനിക്കുമെന്ന് ശശികുമാർ വ്യക്തമാക്കി. അഭിഭ്രായ വ്യത്യാസമുണ്ടായാൽ മൂന്നംഗ ബഞ്ചിന് കൈമാറാമെന്ന് നിയമത്തിൽ വ്യക്തമാണെന്നും പിന്നെ സംശയമെന്താണെന്ന് ഉപലോകായുക്തയും ചോദിച്ചു. ഹർജിക്കാരന് എന്തുകൊണ്ട് സഹകരിച്ചുകൂടായെന്നും ഉപലോകായുക്ത ചോദിച്ചു.
എന്നാൽ ഉത്തരവിനെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ലോകായുക്ത അതിനെ എതിർക്കേണ്ടെന്നും ഹർജിക്കാരൻ വ്യക്തമാക്കി. മുമ്പ് ഹർജി പരിഗണിക്കണോ വേണ്ടയോ എന്ന് മാത്രമാണ് മൂന്നംഗ ബഞ്ച് പരിശോധിച്ചത്. വിശദമായി വാദം കേൾക്കുമ്പോൾ മാത്രമാണ് കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നത്. തുടർന്ന് എല്ലാവർക്കും നോട്ടീസ് അയച്ച് വാദം കേട്ടു. അതിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും മൂന്നംഗ ബഞ്ചിന് കേസ് വിട്ടുവെന്നും ലോകായുക്ത പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...