തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റി ചിലവഴിച്ച ഹർജിയിൽ  ഉപലോകായുക്ത വിധി പറയരുതെന്ന ആവശ്യം തള്ളി. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്  ദുരിതാശ്വാസ നിധി ചിലവഴിച്ചതെന്ന് ലോകായുക്ത വിലയിരുത്തി. മുഖ്യമന്ത്രിക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന്  പണം നല്‍കാം മൂന്നുലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അനുമതി വേണം. ഇത്തരത്തിൽ നടത്തിയ ഇടപാടെല്ലാം കൃത്യമായ മാനദണ്ഡം പാലിച്ചാണ്. തുക ചിലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് തെളിവില്ലെന്നും ലോകായുക്ത കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജിയിൽ മുഖ്യമന്ത്രി അടക്കം 18 മന്ത്രിമാരും എതിർ കക്ഷികളാണ്. 2018 ലാണ് ഹർജി ഫയൽ ചെയ്തത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂര്‍ വിജയൻ, മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായർ എന്നിവർക്ക് പണം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിൽ അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അടക്കം എതിർത്തായിരുന്നു ഹർജി. ഇത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നായിരുന്നു കേസ്. 


ഇതിനിടയിൽ ലോകായുക്ത ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായിക്കിയിട്ടും വിധി പറയുന്നത് താമസിക്കുന്നതായി കാണിച്ച് ആര്‍.എസ് ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു. ഇതിനിടയിൽ മാർച്ച്‌ 31-ന് പരാതിയിൽ തീരുമാനമെടുക്കുന്നതിന് ലോകായുക്ത ഡിവിഷൻ ബെഞ്ച്  മൂന്ന് അംഗ ബെഞ്ചിന് വിട്ടു. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.