Viral Video: കിണറ്റിൽ നിന്ന് ഏഴടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി- വീഡിയോ
Cobra video: പാലാ സ്വദേശി നിതിനും മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാൽ ഷെൽഫിജോസും ചേർന്നാണ് കിണറ്റിൽ നിന്ന് പാമ്പിനെ പിടികൂടിയത്
കോട്ടയം: പാലാ അന്തീനാട് ക്ഷേത്ര പരിസരത്തുള്ള കിണറിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അതിസാഹസികമായാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. വനം വകുപ്പിൻ്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാൽ ഷെൽഫിജോസും പാലാ സ്വദേശി നിതിനും ചേർന്നാണ് പാമ്പിനെ പിടികൂടിയത്.
ശാസ്ത്രീയമായ രീതിയിലാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. മൂർഖൻ പാമ്പിനെ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഡിവിഷൻ അധികൃതർക്ക് കൈമാറുമെന്നും അവിടെ നിന്നും ജനവാസ മേഖലയല്ലാത്ത ഉൾവനത്തിലേക്കാണ് തുറന്ന് വിടുന്നതെന്നും നിതിൻ സി.വടക്കൻ അറിയിച്ചു. ഏഴ് അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്.
ശ്മശാനത്തിനുള്ളിൽ ആറടി നീളമുള്ള പെരുമ്പാമ്പ്; ഭയചകിതരായി പ്രദേശവാസികൾ
ഹൈദരാബാദ്: ശ്മശാനത്തിൽ ആറടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഹൈദരാബാദിലെ ഫലക്‌നുമയിലെ ക്വാദ്രി ചമൻ ശ്മശാനത്തിലാണ് പാമ്പിനെ കണ്ടത്. പ്രദേശവാസികളിൽ ചിലരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. പ്രദേശത്ത് നിന്ന് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ശ്മശാനഭൂമിയിലെ ഭീമാകാരനായ പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ശ്മശാനത്തിന് സമീപം താമസിക്കുന്നുണ്ട്. അതിനാൽ എത്രയും വേഗം വനംവകുപ്പ് പാമ്പിനെ പിടികൂടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിയാസത്ത് ഡെയ്‌ലി എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...