Cognotopia: കോഗ്നോടോപ്പിയ: മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റുമായി തിരുവനന്തപുരം വിമൻസ് കോളേജ്
Cognitopia: വിദ്യാഭ്യാസം, സംസ്കാരം, നവീന ആശയങ്ങൾ എന്നിവയുടെ ഒരു പുതിയ അന്തരീക്ഷം വളർത്തുക എന്നതാണ് മേളയുടെ ലക്ഷ്യം.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങി തിരുവനന്തപുരം വിമൻസ് കോളേജ്. 2025 ജനുവരി 16 മുതൽ 18 വരെ നടക്കുന്ന പരിപാടിക്ക് 'കോഗ്നോടോപ്പിയ' എന്നാണ് പേരിട്ടിരിക്കുന്നത്.
കോളേജിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മേള ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മേള ഉദ്ഘാടനം ചെയ്യും.
സമഗ്ര വിദ്യാഭ്യാസം എന്ന ആശയത്തിൽ ഒരു സംവാദമായാണ് മേളയെ മാറ്റാൻ ഉദ്ദേശിക്കുന്നതെന്ന് കോളേജ് പ്രിൻസിപ്പൽ അനില ജെ.എസ് പറഞ്ഞു. അക്കാദമിക് രംഗത്തെ വളർച്ചയ്ക്കൊപ്പം പുതിയ കാഴ്ചപ്പാടുകളും വളർത്താൻ മേള സഹായകരമാകുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
Read Also: വാളയാർ പീഡനക്കേസിൽ വഴിത്തിരിവ്; മാതാപിതാക്കൾ പ്രതികൾ
1897-ൽ സ്ഥാപിതമായ ഗവൺമെൻ്റ് വിമൻസ് കോളേജ് കേരളത്തിലെ സ്ത്രീ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കോളേജിൻറെ അക്കാദമിക് മികവിനും സാംസ്കാരിക സംഭാവനകൾക്കും പുതിയ മുഖം നൽകുന്നതായിരിക്കും കോഗ്നോടോപ്പിയ എന്ന് സംഘാടകർ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം, സംസ്കാരം, നവീന ആശയങ്ങൾ എന്നിവയുടെ ഒരു പുതിയ അന്തരീക്ഷം വളർത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. ഫിസിക്കൽ ആൻഡ് നാച്ചുറൽ സയൻസസ്, സോഷ്യൽ സയൻസസ്, ആർട്സ്, ഫിലോസഫി, ലിറ്ററേച്ചർ, കൾച്ചർ എന്നീ മൂന്ന് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് മേളയുടെ മുഖ്യ ആകർഷണമാകും.
ജനുവരി 17-ന് "കേരളത്തിൻ്റെ വികസനത്തിൽ മാധ്യമങ്ങൾ" എന്ന വിഷയത്തിൽ രാജ്യസഭ അംഗം അഡ്വ. എ.എ. റഹീമും ശ്രീ ചാണ്ടി ഉമ്മൻ എം എൽ എയും ചർച്ചയിൽ പങ്കെടുക്കും. അടുത്ത ദിവസം, ഭിന്നശേഷി പ്രവർത്തകനും പ്രചോദന പ്രഭാഷകനുമായ ശ്രീ കൃഷ്ണൻ കുമാർ പി.എസ്. നയിക്കുന്ന "ഭിന്നശേഷി ഉൾക്കൊള്ളുന്ന ഭാഷ: ജീവിതത്തിൻ്റെ ശബ്ദങ്ങൾ" എന്ന സെഷനും ഒരുക്കിയിട്ടുണ്ട്.
ജനുവരി 18-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് സമാപന പ്രഭാഷണം നടത്തും. വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ, ഡോ. സുനിൽ പി. ഇളയിടം, ഡോ. കെ.പി. രാമനുണ്ണി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സംവാദത്തിൽ പങ്കുചേരും.
ഗവൺമെൻ്റ് മെഡിക്കൽ കോളേജ്, വിക്രം സാരാഭായ് സ്പേസ് സെൻ്റർ (വി.എസ്.എസ്.സി), ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജി, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം (കെ.എസ്.എസ്.ടി.എം), രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി), റീജിയണൽ കാൻസർ റിസർച്ച് സെൻ്റർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വ്യക്തികളും തങ്ങളുടെ വൈദഗ്ദ്ധ്യം പങ്കുവെക്കും.
അക്കാദമിക് ചർച്ചകൾക്ക് പുറമേ, പ്രദർശനങ്ങൾ, ലൈവ് പ്രകടനങ്ങൾ, ഫുഡ് ഫെസ്റ്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും കോഗ്നോടോപ്പിയുടെ ഭാഗമായി നടത്തുന്നുണ്ട്. സെഷനുകൾ സൗജന്യമാണ്. രജിസ്ട്രേഷനും പങ്കാളിത്തത്തിനും 9645446439 അല്ലെങ്കിൽ 94463 12540 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.