പത്തനംതിട്ട: എന്റെ കേരളം പ്രദർശന വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പിന്റെ പവലിയനിൽ സംഘടിപ്പിച്ച സൈക്കിൾ സ്ലോ റേസിൽ സൈക്കിൾ ചവിട്ടി കളക്ടർ ഡോ ദിവ്യ എസ് അയ്യർ. സന്ദർശകർക്കായി നിരവധി മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയ പവലിയൻ മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങളെ പൊതുജനങ്ങൾക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നു. സൈക്കിൾ സ്ലോ റേസിയാണ് മോട്ടോർ വാഹന വകുപ്പ് പവലിയനിൽ ഒരുക്കിയിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രാഫിക്ക് നിയമങ്ങളെപ്പറ്റിയും ആർ ടി ഓ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെപ്പറ്റിയും പൊതുജനങ്ങൾക്ക് അവബോധം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് പവലിയൻ സ്ഥാപിച്ചിട്ടുള്ളത്. പവലിയനിൽ സന്ദർശനത്തിനെത്തുന്ന ഏതൊരാളും ഈ പവലിയൻ സന്ദർശിക്കാതെ മടങ്ങിപ്പോവാനിടയില്ല. 

Read Also: Kerala Rain Alert: കടലാക്രമണ സാധ്യത; തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം


മോട്ടോർ വാഹന വകുപ്പിലെ കാലാകാരൻമ്മാരായ ഉദ്യോഗസ്ഥർ അവതരിപ്പിക്കുന്ന കലാ പരിപാടികൾക്കൊപ്പം വിവിധ മത്സരങ്ങളും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ദിവ്യാ പി അയ്യർ പവലിയൻ സന്ദർശിക്കാനെത്തിയപ്പോൾ ഇവിടെ സംഘടിപ്പിച്ച സൈക്കിൾ സ്ലോ റെയിസിൽ പങ്കെടുത്തത് ഉദ്യോഗസ്ഥർക്കും മത്സരാർത്ഥികൾക്കും കാഴ്ച്ചക്കാർക്കും ഒരുപോലെ കൗതുകമായി.  


കളക്ടർ സൈക്കിൾ സ്ലോ റെയിസിൽ പങ്കെടുത്തത് ഏറെ പ്രചോദനമായതായി പത്തനംതിട ആർ ടി ഒ   എ കെ ദിലു പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി യുവാക്കൾ സമ്മാനാർഹരായിട്ടുണ്ടെന്നും അവർക്ക് ഹെൽമെറ്റുകൾ ഉൾപ്പടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും അദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.