കോഴിക്കോട്: രാത്രി പത്ത് മണിക്ക് ഹോസ്റ്റല്‍ അടയ്ക്കുമെന്ന ചട്ടം നിര്‍ബന്ധമാക്കിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർഥിനികൾ സമരത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് വിദ്യാർഥിനികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. 10 മണിക്ക് ശേഷം വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കാൻ സാധിക്കില്ല. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 10 മണിക്ക് ശേഷം ഹോസ്റ്റലിൽ കയറാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, സ്ട്രീറ്റ്‌ ലൈറ്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്ന് വിദ്യാർഥിനികൾ ആരോപിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 9.30 ക്ക് ഹോസ്റ്റലില്‍ കയറണമെന്നാണ് നിബന്ധന. എന്നാൽ, ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങളൊന്നും ബാധകമാകാറില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്.


ALSO READ: Wild Elephant Video: മലക്കപ്പാറയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെടാൻ ഡ്രൈവർ ബസ് പിന്നോട്ട് ഓടിച്ചത് എട്ട് കിലോമീറ്റർ


നിയമം പാലിക്കുന്നില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങാനാണ് അധികൃതരുടെ ഭാ​ഗത്ത് നിന്ന് ലഭിച്ച വിവരമെന്നും വിദ്യാർഥിനികൾ വ്യക്തമാക്കുന്നു. ഇതിന് മുന്‍പും ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ല. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇക്കാര്യം നാളെ ചർച്ച ചെയ്യാമെന്ന ഉറപ്പിൽ വിദ്യാർഥിനികൾ സമരം അവസാനിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.