കൊച്ചി: ഇനി പറയുന്നത്, രതീഷ് താടിക്കാരൻ എന്ന് പേരുള്ള ഒരു ചിത്രകാരനെ കുറിച്ചാണ്. ഈ പറയുന്ന ആൾക്ക് കട്ട താടിയൊക്കെ ഉണ്ടെങ്കിലും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് അത്ഭുതപ്പെട്ടു പോകും. നിറത്തുള്ളികളിൽ വർണ്ണ വിസ്മയം തീർക്കുന്ന രതീഷിനെ പരിചയപ്പെടാം ഇനി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ താടിക്കാരൻസ് ആർട്ട് ഗാലറിയിൽ ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. 18 വർഷത്തോളമായി ചിത്രകലയ്ക്കൊപ്പം സഞ്ചരിക്കുന്ന രതീഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും കൂടിയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.



കഴിഞ്ഞ 18 വർഷത്തോളമായി വരയുടെ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് രതീഷ് താടിക്കാരൻ. മറ്റു കലാകാരിൽ നിന്ന് വ്യത്യസ്തനായി ചിത്രകലയിൽ നിറങ്ങളുടെ തുള്ളികൾ കൊണ്ടാണ് രതീഷ് ചിത്രം വരയ്ക്കുന്നത്. ഇത്തരത്തിൽ പിറന്ന നൂറോളം ചിത്രങ്ങൾ തൻ്റെ സ്ഥാപനമായ കൊച്ചി കാക്കനാട്ടുള്ള താടിക്കാരൻസ് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.


പത്താംക്ലാസ് കഴിഞ്ഞ ശേഷമാണ് രതീഷ് വരയ്ക്കാൻ തുടങ്ങുന്നത്. ചിത്രകലയിൽ പുതിയ സാധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ചേർന്നു. തുടർന്ന്, സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ആദ്യം തുള്ളികൾ കൊണ്ട് ചിത്രം വരയ്ക്കൽ പരീക്ഷിച്ചു. പിന്നീടത് നിറങ്ങളുടെ തുള്ളികൾ കൊണ്ടാക്കി. ശ്രദ്ധേയമായ രീതിയിലാണ് ചിത്രം വരയ്ക്കുന്നത്. അതിൽ തന്നെ ഒരു സെൻ്റീമീറ്ററും, അഞ്ച് സെൻ്റീമീറ്ററും അളവിലുള്ള ചിത്രങ്ങളുടെ പരീക്ഷണവും നടത്തിയിട്ടുണ്ട്. - രതീഷ് പറയുന്നു.


ക്യാൻവാസുകൾ ഒരുക്കാൻ അക്രലിക്, വാട്ടർകളർ എന്നിവയാണ് രതീഷ് കൂടുതൽ ഉപയോഗിക്കുന്നത്. പഞ്ചാബി സ്ത്രീ, പാൽ കച്ചവടക്കാരൻ, പഴക്കുല,കഥകളി, ദൈവ വിഗ്രഹങ്ങൾ, ലോറി, സൈക്കിൾ, മയിൽ, ഗാന്ധിജി,  അരുവികൾ, നദികൾ തുടങ്ങി വ്യത്യസ്ത തരം ചിത്രങ്ങളാണ് രതീഷിൻ്റെ പക്കലുള്ളത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ചിത്രം വരച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അപൂർവ ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.



കൊവിഡ് രണ്ടാം തരംഗമുണ്ടായ ലോക്ഡൗൺ കാലത്ത് ക്രിയാത്മകമായ രീതിയിൽ പതിവ് വരകൾക്കുമപ്പുറം എന്ത് ചെയ്യാമെന്ന ആലോചനയിലേക്ക് രതീഷ് എത്തിയപ്പോൾ അത് സമ്മാനിച്ചത് വ്യത്യസ്തമായ ആശയമായിരുന്നു. അതിൽ നിന്നാണ് മുഖത്ത് ധരിക്കുന്ന മാസ്കിൽ പോലും മുഖം വരച്ച് പരീക്ഷണം നടത്താമെന്ന തരത്തിലേക്ക് വഴിമാറിയത്. ഇത് അക്കാലത്തെ വിരസതകൾ മാറ്റിയെന്നും രതീഷ് പറയുന്നു. താടിക്കാരൻസ് ആർട്ട് ഗ്യാലറിയും രതീഷ് താടിക്കാരനും ചിത്രകലാ മേഖലയുടെ പ്രശസ്തിയെ ഇതിലൂടെ വാനോളമുയർത്തുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക