തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട് എംഎൽഎ സച്ചിൻ സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസ്സം വരുത്തുന്ന വിധം ബസിന് കുറുകെ കാറ് നിർത്തിയെന്നാണ് പരാതി. കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് പ്രാണകുമാറാണ് എംഎൽഎയ്ക്കും മേയർക്കുമെതിരെ മനുഷ്യാവകാശ കമ്മീഷനിൽ  പരാതി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സംഭവത്തിലൂടെ പൊതു വാഹനങ്ങളും, പൊതുജനങ്ങളുടെ യാത്രയും ആർക്കുവേണമെങ്കിലും ഏത് സമയത്തും തടയാം എന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് എന്നും, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുണ്ടായിരുന്നു എങ്കിൽ അത് പരിഹരിക്കാൻ നിയമവ്യവസ്ഥയെ ആശ്രയിക്കുന്നതിനു പകരം നിയമപരമായി മുന്നോട്ടു പോകുന്നതിന് പകരം നടുറോഡിൽ വാഹനം തടഞ്ഞു നിർത്തുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് എന്നും പരാതിയിൽ വ്യക്തമാക്കുന്നു.


ALSO READ: തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീൽ ഇന്ന് ​ഹൈക്കോടതി പരി​ഗണിക്കും


പൊതു നിരത്തുകളിൽ നിരപ്പുകളിൽ സുഗമമായി യാത്ര ചെയ്യാനുള്ള അവകാശം ഏതൊരു പൗരനും ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം മെയറും സച്ചിൻ ദേവ് എംഎൽഎയും അവരുടെ കാർ പാളയം ജംഗ്ഷനിൽ നിരവധി ജനങ്ങളുമായി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് പുറകെ ഇടുകയും യാത്ര തടസ്സപ്പെടുത്തുകകയും ചെയ്ത സംഭവം ഈ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.


ആര്യ രാജേന്ദ്രന്റെ വാഹനത്തിന് പോകാൻ സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു കെഎസ്ആർടിസി ഡ്രൈവറുമായി വാഹനം തടഞ്ഞുകൊണ്ട് തർക്കം ആരംഭിച്ചത്. എന്നാൽ തന്റെ വാഹനം ബസ്സിന് കുറുകെ ഇട്ടില്ല എന്നായിരുന്നു ആര്യയുടെ വാ​ദം.  പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലൂടെ യാത്ര തടസ്സമാകും വിധം ആര്യയുടെ കാർ മുന്നിൽ നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ വന്നതോടെയാണ് ഈ വാദം പൊളിഞ്ഞത്. ഇതിന് പിന്നാലെ നിരവധി പേരാണ് ആര്യയ്ക്കും സച്ചിനുമെതിരെ രംഗത്തെത്തിയത്. അതേസമയം ഡ്രൈവർ നൽകിയ പരാതിയിൽ പോലീസ് ഇതുവരെ എംഎൽഎക്കും മേയർക്കുമെതിരെ കേസെടുത്തിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.