ഇടുക്കി: വണ്ടിപ്പെരിയാറിൽ മൂന്നാം ക്ലാസുകാരനെ അധ്യാപിക കരണത്തടിച്ചതായി പരാതി. ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അധ്യാപിക വിദ്യാർത്ഥിയുടെ മുഖത്തടിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാർത്ഥി ചികിത്സ തേടി. വണ്ടിപ്പെരിയാർ സർക്കാർ എൽ പി സ്കൂൾ വിദ്യാർത്ഥിയുടെ കരണത്താണ് അധ്യാപിക അടിച്ചത്. ഇന്നലെ (ഫെബ്രുവരി 11) രാവിലെയാണ് സംഭവം നടന്നത്. ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഈ സമയം അവിടെയെത്തിയ ജൂലിയറ്റ് എന്ന അധ്യാപികയാണ് ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്തടിച്ചതെന്ന് കുട്ടി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ അമ്മ വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം അറിയുന്നത്. വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിക്കുകയും വണ്ടിപ്പെരിയാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. താൽക്കാലിക അധ്യാപികയാണ് ആരോപണ വിധേയയായ ജൂലിയറ്റ്.


Pocso Case: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചു


പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസിൽ അറസ്റ്റിലായി. പോക്സോ കേസിലെ ഇരയുടെ സുഹൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് വീണ്ടും അറസ്റ്റിൽ ആയിരിക്കുന്നത്.  വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറാണ് അറസ്റ്റിലായത്. 22 വയസാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


മേലാറ്റൂര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ച് വരുന്നത്. സോഷ്യൽ മീഡിയ വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പതിനാറു വയസുകാരിയായ പെൺകുട്ടിയുമായി പ്രതി പ്രണയം നടിക്കുകയായിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ കൂട്ടി കൊണ്ട് പോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. എന്നാൽ പെൺകുട്ടി പീഡന വിവരംസ്‌കൂളിലെ അധ്യാപകരെ അറിയിച്ചു.


അധ്യാപകർ ഈ വിവരം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും. മാതാപിതാക്കൾ വിവരം പോലീസിൽ പരാതി നൽകുകയും ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്ക് ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മേലാറ്റൂര്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.


2022 ൽ പ്രതിയെ ഇരയുടെ കൂട്ടുകാരിയെ പിടിപ്പിച്ചകേസിൽ അറസ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ആര്‍ രഞ്ജിത്ത്, എസ് ഐ ഗിരീഷ്‌കുമാര്‍, സിപിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രന്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.