Cowin Portal Complaint: കോവിൻ പോർട്ടലിൽ പ്രശ്നങ്ങൾ, വാക്സിനേഷൻ പ്രതിസന്ധിയിൽ
സംസ്ഥാനത്ത് അതിരൂക്ഷമായ വാക്സിൻ ക്ഷാമത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് 9.73 ലക്ഷം ഡോസ് വാക്സിൻ എത്തിയത്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിൻ പോർട്ടലിൽ പ്രശ്നങ്ങൾ. പോർട്ടൽ തകരാറിലായതോടെ വാക്സിൻ നടപടിക്രമങ്ങൾ അവതാളത്തിലായിരിക്കുകയാണ്. വാക്സിൻ കേന്ദ്രങ്ങൾക്ക് പ്രോസസ്സ് പൂർത്തിയാക്കാനായി ഇപ്പോൾ ലോഗിൻ സാധിക്കുന്നില്ല. ഉച്ചമുതലാണ് പ്രശ്നം രൂക്ഷമായത്. നേരത്തെ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും പ്രശ്നമുണ്ടായിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് മിക്കവാറും പേർക്ക് ഒടിപി വരാത്തതാണ് പ്രശ്നം.
സംസ്ഥാനത്ത് അതിരൂക്ഷമായ വാക്സിൻ ക്ഷാമത്തിനിടയിൽ കഴിഞ്ഞ ദിവസമാണ് 9.73 ലക്ഷം ഡോസ് വാക്സിൻ എത്തിയത്. എന്നാൽ വാക്സിനേഷൻ പൂർത്തിയാക്കാൻ പറ്റാത്തതോടെ പ്രശ്നം രൂക്ഷമാണ്. നിലവിൽ പേപ്പറിൽ മാന്വൽ ആയി എഴുതിയാണ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടത്.
ALSO READ: Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും
8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് നിലവിൽ ലഭ്യമായത്. ഇപ്പോള്‍ മൂന്ന് നാല് ദിവസത്തേക്കുള്ള വാക്സിനാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. ഉടനെ കൂടുതൽ ഡോസ് വാക്സിൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...