Crime: വളാഞ്ചേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; രണ്ട് പേര് കസ്റ്റഡിയില്‍
Crime news: ബന്ധുവീട്ടിൽ കഴിയവേ മൂന്നംഗ സംഘം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി.
മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു.
മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കണ്ടാലറിയാവുന്ന ആളുകളാണ് സംഭവത്തിന് പിന്നിലെന്ന് യുവതി പറയുന്നു. പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവീട്ടില്‍ കഴിയുമ്പോഴാണ് മൂന്നംഗ സംഘം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ALSO READ: കെട്ടിടത്തിൽ നിന്ന് വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു; ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് യുവതി കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില മോശമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.