കാട്ടാക്കട: ഗർഭസ്ഥ ശിശു ചികിൽസാ പിഴവിനെത്തുടർന്ന് മരിച്ചതായി പരാതി. കിളളി തൊളിക്കോട്ടുകോണം സ്വദേശി ഫാത്തിമയുടെ വയറ്റിൽ ഉണ്ടായിരുന്ന 7 മാസം പ്രായം ഉള്ള കുട്ടിയാണ് മരിച്ചത്. കുട്ടി മരിച്ചെന്ന് ബോധ്യപ്പെട്ടിട്ടും എസ്.എ.റ്റി ആശുപത്രിയിലേക്ക് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു വിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. കുട്ടിയുടെ അമ്മയുടെ അവസ്ഥയും പരിതാപകരമായ അവസ്ഥയിലാണ്. കുട്ടിയുടെ ബന്ധുക്കൾ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ബഹളം വച്ചു. പോലീസ് ഇപ്പോൾ സ്ഥലത്ത് ഉണ്ട' ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കുട്ടിയുടെ സംസ്ക്കാര ചടങ്ങിന് ശേഷമാണ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ പിണറായിക്ക് യുഡിഎഫിനെ വിമര്‍ശിക്കാന്‍ അവകാശമില്ല; കെ സുധാകരന്‍


കെഎസ്ആർടിസി ബസ്റ്റാൻഡിലെ സ്ലാബ് അടർന്നു വീണ് വയോധികന് ഗുരുതര പരിക്ക്


ആലപ്പുഴ: കായംകുളം കെഎസ്ആർടിസി ബസ്റ്റാൻഡിലെ കോൺക്രീറ്റ് പാളി അടർന്നുവീണു ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരൻ 76 ആണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് നാലരയോടെയാണ് സംഭവം. ലോട്ടറി വില്പനക്കാരനാണ് പരമേശ്വരൻ. താമസസ്ഥലമായ മാവേലിക്കരയിലേക്ക് പോകുവാൻ ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് അപകടം.