Manaveeyam Veedhi: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; പോലീസുകാര്‍ക്ക് പരിക്ക്, 4 പേർ കസ്റ്റഡിയിൽ
Conflict again on Manaveeyam Veedhi: എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
തിരുവനന്തപുരം: നൈറ്റ് ലൈഫ് ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് മാനവീയത്ത് സംഘര്‍ഷം ഉണ്ടായത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് മ്യൂസിയം പോലീസ് അറിയിച്ചു. ഇതിന് മുമ്പും മാനവീയം വീഥിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ നടന്നത്.
ALSO READ: നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 13 പേർക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
നൈറ്റ് ലൈഫ് ആസ്വദിക്കാനെത്തുന്നവര്‍ നിസാര കാര്യങ്ങള്‍ക്ക് തമ്മിലടിക്കുന്നത് പതിവായതോടെ മാനവീയത്ത് അധികൃതര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൈക്ക് ഉപയോഗം 10 മണി വരെയാക്കി ചുരുക്കിയിരുന്നു. 11 മണിയ്ക്ക് ശേഷം എല്ലാവരെയും ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ തീരു റോഡിന് ഇരുവശത്തും പോലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. കലാകാരന്‍മാരുടെ കൂട്ടായ്മ നല്‍കിയ പരാതി പരിഗണിച്ച് മേയര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.