ആലപ്പുഴ: ക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റാണ് മരണം. ആലപ്പുഴ തോട്ടപ്പള്ളിയിലാണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷമുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നന്ദു ശിവാനന്ദ് മരിച്ചത്. ഡിവൈഎഫ്ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡൻ്റ് ജഗത് സൂര്യനാണ് കേസിലെ ഒന്നാം പ്രതി. ജഗത് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.


ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണി; 15 കാരി ആത്മഹത്യ ചെയ്തു, പ്രതി പിടിയിൽ


കാസർഗോഡ്: യുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. സംഭവത്തിൽ മൊഗ്രാൽ സ്വദേശി അൻവറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്കയിലാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബന്ധം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു.


ALSO READ: കൊല്ലത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയില്‍


വിഷം കഴിച്ച പെൺകുട്ടിയെ ആദ്യം മംഗലാപുരത്തും പിന്നീട് ബംഗളൂരുവിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ച് ദിവസം ചികിത്സയിൽ കഴിഞ്ഞശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ നേരത്തെ തന്നെ യുവാവിനെതിരെ കുട്ടിയുടെ ബന്ധുക്കൾ ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു.


പെൺകുട്ടി യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറാൻ ശ്രമിച്ചതോടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.