Congress: ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്
Congress announces reconstituted working committee: കെ.സി വേണുഗോപാലും എ.കെ ആന്റണിയും ശശി തരൂരുമാണ് കേരളത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലുള്ളത്.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലേയ്ക്ക് പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി.
ശശി തരൂരിന് പുറമെ രാജസ്ഥാനില്‍ ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി എന്നതാണ് ശ്രദ്ധേയം. കേരളത്തില്‍ നിന്ന് കെ.സി വേണുഗോപാലും എ.കെ ആന്റണിയും ശശി തരൂരുമാണ് പ്രവര്‍ത്തക സമിതിയിലുള്ളത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലേയ്ക്ക് പരിഗണിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിയില്‍ ഒരുപടി കൂടി ഉയരാന്‍ ശശി തരൂരിന് സഹായകരമാകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
ALSO READ: ലഡാക്കില്‍ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിംഗ്, സോണിയാ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവർത്തക സമിതിയിൽ തുടരും. ഇവര്‍ക്ക് പുറമെ 34 അംഗങ്ങള്‍ കൂടി പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയതില്‍ മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 19 മുമ്പ് വര്‍ഷം മുമ്പ് ലഭിച്ച അതേ പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്ന് ചെന്നിത്തലയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. മാധ്യമങ്ങളോട് ഇക്കാര്യം സംബന്ധിച്ച് പരസ്യ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ പ്രചാരണത്തിലായിരുന്ന ചെന്നിത്തല മടങ്ങുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...