കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകാൻ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചിന്തൻ ശിബിരം വെറും കെട്ടുകാഴ്ച മാത്രമായി മാറി എന്ന് പരക്കെ ആക്ഷേപം. കോഴിക്കോട് സംഘടിപ്പിച്ച കെപിസിസി നവ സങ്കൽപ് ചിന്തൻ ശിബിരമാണ് ഗ്രൂപ്പുകളിയിൽ അലങ്കോലമായത്. നേതാക്കളുടെ യോജിപ്പും സംഘടനയുടെ കെട്ടുറപ്പും സാധ്യമാകുമോയെന്നും ജനകീയ അടിത്തറ വിപുലമാക്കുന്നതിനുളള മാർഗങ്ങളെന്തെന്നുമുളള ചോദ്യങ്ങൾക്ക്  ഉത്തരം പോലുമില്ലാതെയാണ് ശിബിരം സമാപിച്ചത്. പുനസംഘടന വൈകുന്നതിൽ വലിയ വിമർശനമാണുയർന്നത്. മൂന്നുമാസം കൊണ്ട് തീരുമെന്ന് പറഞ്ഞ പുനസംഘടന ഒരു വർഷമായിട്ടും ഒന്നുമായില്ല. വി എസ് ശിവകുമാറാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. വ്യക്തിഗത വീതം വയ്പാണ് നടക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താനും കെ മുരളീധരനും ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെയാണ്  ചിന്തൻ ശിബിരത്തിൽ വച്ച് പുനസംഘടനയുടെ സമയക്രമം നിശ്ചയിച്ചത്.  ന്യൂന പക്ഷങ്ങൾ പാർട്ടിയിൽ നിന്നും അകന്നെന്നും അവരെ തിരിച്ച് പിടിക്കാനുളള നടപടികൾ ആവിഷ്കരിക്കണമെന്നും നിർദേശമുയർന്നു. പാർട്ടി പുനസംഘടന വേഗത്തിൽ നടത്തണമെന്നും പാർലമെന്ററി അവസരം 3 തവണയായി നിജപ്പെടുത്തണമെന്നും മതനേതാക്കളെ ആക്ഷേപിക്കാൻ പാടില്ലെന്നും ദളിത് വിഭാഗങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം ശക്തമാക്കണമെന്നുമുളള പതിവ് ആവശ്യങ്ങളും ശിബിരത്തിൽ ഉയർന്നു. കേരളത്തിലെ പാർട്ടി നേതാക്കളെ പോലും ഒരുമിച്ച് നിർത്താൻ കഴിയാതെ പോയതും ചിന്തൻ ശിബിരത്തിലെ പരാജയമായി മാറി. 


മുൻ കെപിസിസി അധ്യക്ഷൻമാരായ മുല്ലപ്പളളി രാമചന്ദ്രനും വിഎം സുധീരനും മാറി നിന്നപ്പോഴും  ഇതിനെ തളളാനും കൊളളാനുമാവാത്ത അവസ്ഥയിലായിരുന്നു കെ സുധാകരനും കെപിസിസി നേതൃത്വവും. മുല്ലപ്പളളി പങ്കെടുക്കാത്തതിൽ കെ സി വേണുഗോപാൽ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഇവർ പങ്കെടുക്കാത്തതിൽ യാതൊരു വിഷമവുമില്ലെന്നും കോൺഗ്രസ് പാർട്ടിയിൽ ഇതൊക്കെ നിസാരമാണെന്നും കെ സുധാകരൻ പറഞ്ഞു. 


പുന സംഘടന  സംബന്ധിച്ചുളള ചിന്തൻ ശിബിരിലെ വിമർശനങ്ങൾ ശരിയാണെന്ന് കെ മുരളീധരൻ എം പി മാധ്യമങ്ങളോട് പറഞ്ഞു. വീതം വയ്പ് തുടരുകയാണെങ്കിൽ പ്രവർത്തകർ നിരാശരാകും. കെ പി സി സി ഭാരവാഹികളെ നിശ്ചയിച്ചതിൽ പിഴവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയെ മുഖ്യ എതിരാളിയായി കാണുമ്പോൾ കേരളത്തിൽ സിപിഎമ്മിനേയും ബി ജെപി യെ പ്പോലെ എതിർക്കുന്ന രാഷ്ട്രീയ സമീപനം സ്വീകരിക്കുകയാണ് വേണ്ടതെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. സുധാകരനും സതീശനും വന്നതോടെ വലിയ ഉണർവ്വ് കോൺഗ്രസിൽ ഉണ്ടായെന്ന് പറയുമ്പോഴും ചിന്തൻ ശിബിരം വഴി ഉണ്ടായത് പഴയതിനേക്കാളും വലിയ ഗ്രൂപ്പുകളികളും പടലപ്പിണക്കങ്ങളും.


 


 


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.