തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് ഡിജിറ്റലായി ചേർത്തത് 13 ലക്ഷം മെമ്പർഷിപ്പുകൾ. ബുക്ക് മെമ്പർഷിപ്പിന്റെ എണ്ണം അറിവായിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ കാര്യസമിതിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മെമ്പർഷിപ്പ് കണക്ക് അവതരിപ്പിക്കും. സംസ്ഥാനത്ത് അംഗത്വം കുറഞ്ഞത് വലിയ തിരിച്ചടിയായിട്ടുണ്ട്. ലോക്സഭയിലേക്ക് കോൺഗ്രസിന് ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ നൽകിയ സംസ്ഥാനമാണ് കേരളം. ഇവിടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഫലപ്രദമായി നടത്താനായില്ല. ഇത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

50 ലക്ഷം മെമ്പർഷിപ്പ് ചേർക്കാനാണ് കെപിസിസി ലക്ഷ്യം വച്ചത്. എന്നാൽ 20 ലക്ഷത്തിലേക്ക് എത്തിക്കാനായെങ്കിലും പ്രതിപക്ഷ നേതാവിന്റെ മണ്ഡലവും ജില്ലയും മെമ്പർഷിപ്പ് വിതരണത്തിൽ ഏറെ നിരാശപ്പെടുത്തിയെന്നാണ് കോൺഗ്രസ് വ‍ൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല, അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം മെമ്പർഷിപ്പ് വിതരണത്തിന് നൽകിയ മാനദണ്ഡങ്ങൾ അടിക്കടി മാറ്റിയതും അട്ടിമറിച്ചതും വിവാദമായിട്ടുണ്ട്. ഡിജിറ്റൽ മെമ്പർഷിപ്പ്  സാധ്യതകൾ പരമാവധി ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊക്കെ അട്ടിമറിച്ച് നിരവധിയാളുകളെ കുത്തിനിറയ്ക്കാൻ പലയിടങ്ങളിലും ബുക്ക് മെമ്പർഷിപ്പ് ഉപയോഗിച്ചെന്ന പരാതിയും ശക്തമായിട്ടുണ്ട്.


ALSO READ: കോൺ​ഗ്രസിനെ ദുർബലമാക്കുകയാണ് കെ സുധാകരന്റെ ലക്ഷ്യം; തന്നെ പുറത്താക്കാൻ നേരത്തെ മുതൽ ശ്രമമുണ്ടെന്നും കെവി തോമസ്


എ ഗ്രൂപ്പ് പരാതിയുമായി എഐസിസി നേതൃത്വത്തെ സമീപിച്ചുകഴിഞ്ഞു. പുനസംഘടനയിലും അംഗത്വ വിതരണത്തിലും  കെ സുധാകരൻ- വി ഡി സതീശൻ കൂട്ടുകെട്ട് പരാജയമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാർട്ടി വിരുദ്ധർ നടത്തുന്ന പ്രചാരണ വേലകളാണിതെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിശദീകരണം. ഡിജിറ്റൽ മെമ്പർഷിപ്പ് വിതരണം രാജ്യത്തെമ്പാടും അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രകിയകളിലേക്ക് അഖിലേന്ത്യാ നേതൃത്വം കടന്നുകഴിഞ്ഞു. മെമ്പർഷിപ്പിന്റെ സ്ക്രൂട്ടിനി പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും കേരളത്തിലുടലെടുത്ത വിവാദം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.