തിരുവനന്തപുരം :  ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ "കോണ്‍ഗ്രസ് ഒലിച്ചുപോയി" എന്ന്  കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍  ഒഴുകിയെത്തുന്നത്  കണ്ണുതുറന്നൊന്ന്  കാണണമെന്ന്  KPCC അദ്ധ്യക്ഷന്‍  കെ. സുധാകരന്‍


COMMERCIAL BREAK
SCROLL TO CONTINUE READING

NCP സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന  എം. വിജേന്ദ്രകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കെ. സുധാകരന്‍.  വിജേന്ദ്രകുമാറിനൊപ്പം നൂറുകണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായാണ് സുധാകരന്‍ (K Sudhakaran)  അവകാശപ്പെടുന്നത്. 


കോണ്‍ഗ്രസ്‌ വികാരം ഉള്ളില്‍ സൂക്ഷിക്കുന്ന അനേകായിരങ്ങളെ പാര്‍ട്ടിയില്‍  എത്തിക്കുക എന്നതാണ്    ലക്ഷ്യം.   കൊച്ചിയില്‍ 2000 പേരും, കൂടാതെ  തൃശൂരും കോഴിക്കോട്ടും നിരവധിപേരും ഉടനെ കോണ്‍ഗ്രസില്‍ ചേരും.  കൂടാതെ, അടുപ്പിക്കേണ്ടാവരെ അടുപ്പിക്കാനും  അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നും  സുധാകരന്‍  പറഞ്ഞു.


ഒരു നവോത്ഥാനത്തിന്‍റെ  പാതയിലാണ് കോണ്‍ഗ്രസ്‌,  ജനങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും,  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ  മഹത്വം  പുതിയ തലമുറയിലെത്തിക്കണം എന്നതാണ്  പാര്‍ട്ടി ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. 


Also Read: സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വന്‍ പ്രതിസന്ധിയില്‍ - K Sudhakaran


2024 ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണ്‌  പാര്‍ട്ടി നടപ്പാക്കുന്നത്.  അതിന് മുന്നോടിയായി  40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.