രാഹുൽ ഗാന്ധിയുടെ വസ്ത്രത്തെ കുറിച്ച് പറഞ്ഞവർ നാളെ അടിവസ്ത്രത്തെ കുറിച്ചും പറയും-ജയറാം രമേശ്
ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു അപ്പോൾ രാജ്യത്തെ ഒരുമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ജയറാം രമേശ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വസ്ത്രത്തെ കുറിച്ച് പറഞ്ഞവർ നാളെ അടിവസ്ത്രത്തെ കുറിച്ചും പറയുമെന്ന് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ്.ഭാരത് ജോഡോ യാത്ര മൻ കി ബാത്തിനുള്ള യാത്രയല്ല ഇത് ജനങ്ങളെ കേൾക്കാനുള്ള യാത്രയാണെന്നും അദ്ദേഹം വ്യക്തമാക്കി
ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു അപ്പോൾ രാജ്യത്തെ ഒരുമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബിജെപിയുടേത് വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം-കെറെയിൽ സമര സമിതികളുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നാണ് രാഹുൽ ഗാന്ധി നയികക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...