തിരുവനന്തപുരം: കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ (Shops) തുറന്നു പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി (Former Chief Minister) ഉമ്മന്‍ ചാണ്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം. ഒന്നരവര്‍ഷത്തോളമായി കടകള്‍  അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്ന് ഉമ്മൻചാണ്ടി (Oommen Chandy) പറഞ്ഞു.


ALSO READ: Travel Restrictions: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് വേണം


അതേസമയം, സർക്കാരിനെതിരെ വിമർശനവുമായി വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. ഒരു ദിവസം മാത്രം കട തുറന്നാൽ തിരക്കേറുമെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ നടപടി വേണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു. ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും വികെസി മമ്മദ് കോയ പറഞ്ഞു. 


വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കട തുറക്കൽ പ്രഖ്യാപനത്തെ നേരിടുമെന്ന് സർക്കാർ (Government) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കടകൾ തുറക്കുമെന്ന സൂചന നൽകി ഇടത് വ്യാപാര സംഘടനയും രംഗത്ത് വന്നിരിക്കുന്നത്. മുൻ എംഎൽഎയും കോഴിക്കോട് മേയറുമായിരുന്ന വികെസി മമ്മദ് കോയ തന്നെ നിയന്ത്രണങ്ങളിൽ എതിർപ്പ് തുറന്നു പറയുകയും വിദഗ്ദ്ധ സമിതി തീരുമാനങ്ങളെ തള്ളിപ്പറയുകയും ചെയ്തതോടെ ഇക്കാര്യത്തിൽ ഇടതുപക്ഷത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക