ഇടുക്കി: മുല്ലപ്പെരിയാര്‍ (Mullaperiyar) വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺ​ഗ്രസ് (Congress). മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം (Protest) സംഘടിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ മനുഷ്യച്ചങ്ങല തീര്‍ക്കും. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാല് കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.


ALSO READ: Mullaperiyar | മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിക്ക് മുകളിൽ; ഒരു ഷട്ടർ കൂടി തുറന്നു


അതേസമയം, മുല്ലപ്പെരിയാർ കേസ് നാളെ വീണ്ടും സുപ്രീംകോടതി പരി​ഗണിക്കും. കേരളത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് സുപ്രീംകോടതി കേസിൽ വാദം കേൾക്കുന്നത് 21ലേക്ക് മാറ്റിയത്. തമിഴ്നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കേരളം കൂടുതൽ സമയം ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചത്. തമിഴ്നാടിനുവേണ്ടി ശേഖര്‍ നാഫ്ത ഉള്‍പ്പെടുന്ന സംഘവും കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയുമാണ് കേസ് വാദിക്കുന്നത്.


പുതിയ അണക്കെട്ട് നിർമ്മിക്കുന്നതാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന് തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയതിൽ വിവാദം തുടരുകയാണ്.


ALSO READ: Pamba Dam | പമ്പ അണക്കെട്ട് തുറന്നു; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം


മരംമുറി വിവാദം അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വൈകുമെന്നാണ് സൂചന. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.