പാലക്കാട്: കോൺ​ഗ്രസ് പാർട്ടിയെ സെമി കേഡര്‍ (Semi Cadre) സ്വഭാവത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾക്ക് കോൺഗ്രസ് (Congress) തുടക്കമിടുന്നു. ഇതിന്റെ ഭാ​ഗമായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (Congress Unit Committee) സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. പാലക്കാട് (Palakkad) കരിമ്പുഴയിലെ അറ്റാശ്ശേരിയില്‍ രാവിലെ 9 മണിക്ക് കെപിസിസി അധ്യക്ഷൻ (kpcc president) കെ സുധാകരനാണ് (K Sudhakaran) ഉദ്ഘാടനം നിർവഹിക്കുക. കോൺ​ഗ്രസ് പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്ക് മാറണമെന്ന തീരുമാനത്തിലേക്ക് പാർട്ടിയെ നയിച്ചത് സുധാകരനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺ​ഗ്രസ് യൂണിറ്റ് കമ്മിറ്റികൾ സിയുസി എന്നറിയപ്പെടും. പ്രവർത്തകരെ കണ്ടെത്തി പരിശീലനം നല്‍കുകയും അതുവഴി പാര്‍ട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കുക എന്നതുമാണ് CUC കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സിയുസികളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബർ 28നാണ് കോണ്‍ഗ്രസ് ജന്മദിനം. അന്നേദിവസം ഒന്നേകാല്‍ ലക്ഷം സിയുസികള്‍ തുടങ്ങുക എന്നതാണ് പാര്‍ട്ടി ലക്ഷ്യം.


Also Read: Monson Mavunkal: മോൻസൺ മാവുങ്കലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


അതിനിടെ ഒക്ടോബർ പത്തിനുള്ളിൽ കെപിസിസി പുന:സംഘടന പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. അടുത്ത മാസം 8ന് പ്രതിപക്ഷ നേതാവ് കെപിസിസി അധ്യക്ഷനും ഡൽഹിയിലേക്ക് പോകും. തുടർന്ന് 9, 10 ദിവസങ്ങളിൽ ഹൈക്കമാൻ‍ഡുമായി(Congress High Command) ചർച്ച നടത്തും. എ-ഐ ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക.


Also Read: Kireedam Tourism Project : കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി, വരാൻ പോകുന്നത് Water Tourism അല്ലെങ്കിൽ Farm Tourism


ഡൽഹി യാത്രക്ക് മുമ്പ് VD Satheeshanഉം K Sudhakaranഉം സംസ്ഥാനത്ത് ചർച്ച നടത്തും. പല മുതിർന്ന നേതാക്കളും പരാതി ഉന്നയിച്ച സാഹചര്യത്തിൽ എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം കൂടി പരിഗണിക്കും. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകണമെന്നതാണ് ഹൈക്കമാൻഡ് (High Command) നിർദ്ദേശവും. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ആവശ്യമായ ച‍ർച്ചകൾ ഉണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.