Thiruvananthapuram: ബക്രീദ് പ്രമാണിച്ച് കേരളത്തില്‍ ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന്  മുതിർന്ന കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വലിയ വിഭാഗത്തിന്‍റെ  വിശ്വാസത്തിന്‍റെ  ഭാഗമാണ് ബക്രീദ്  (Bakrid​ 2021). ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോ​ഗം ചെയ്യില്ല എന്നും ഉമ്മൻ  ചാണ്ടി പറഞ്ഞു.  കൂടാതെ,  ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മൻ ചാണ്ടി  (Oommen Chandy) പറഞ്ഞു. 


കോവിഡ്  വ്യാപനത്തില്‍  രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍  ആഘോഷങ്ങള്‍ക്കായി പ്രത്യേക ഇളവുകള്‍ നല്‍കിയതിനെ  കോണ്‍ഗ്രസ്‌ വക്താവ്  മനു അഭിഷേക് സിംങ്‍വി വിമർശിച്ചതിന്  മറുപടിയായാണ്‌  ഉമ്മൻ  ചാണ്ടിയുടെ പ്രതികരണം.


കോവിഡ്  വ്യാപനം കണക്കിലെടുത്ത് ഉത്തരേന്ത്യയില്‍  കന്‍വര്‍ യാത്ര ഒഴിവാക്കുന്നതിനായി സുപ്രീംകോടതി ഇടപെട്ടിരുന്നു. അത്  ചൂണ്ടിക്കാട്ടിയായിരുന്നു മനു അഭിഷേക് സിംങ്‍വിയുടെ വിമര്‍ശനം.


കന്‍വര്‍ യാത്രതെറ്റാണെങ്കില്‍ ബക്രീദ് ആഘോഷങ്ങളും തെറ്റ്,   ബക്രീദ് ആഘോഷങ്ങള്‍ക്കായി  കേരള സര്‍ക്കാര്‍ കൈക്കൊണ്ട  നടപടി തികച്ചും നിന്ദ്യമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ്  Manu Abhishek Singhviയുടെ  വിമര്‍ശനം.


Also Read: Lockdown Relaxations Kerala: Bakra Eid പ്രമാണിച്ച്‌ ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ്


കേരളത്തില്‍ ബക്രീദ്  പ്രമാണിച്ച്  ലോക്ഡൗൺ നിയന്ത്രണങ്ങളില്‍  3 ദിവസത്തെ ഇളവുകളാണ്    പ്രഖ്യാപിച്ചിരിയ്ക്കുന്നത്.   18, 19, 20 ദിവസങ്ങളിലാണ് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.  രാത്രി 8വരെ കടകള്‍ തുറക്കാനും  അനുമതി നല്‍കിയിട്ടുണ്ട് .


Also Read: Bakrid 2021 : ബക്രീദ് അവധി ജൂലൈ 21ലേക്ക് മാറ്റി, 20-ാം തിയതി പ്രവർത്തി ദിവസം


എന്നാല്‍,  കോണ്‍ഗ്രസ്‌ നേതാവിന്‍റെ ട്വീറ്റിനെ യോജിച്ചവരും വിമര്‍ശിച്ചവരും ഏറെ.  ബക്രീദ് ആഘോഷവും കന്‍വര്‍ യാത്രയും വ്യത്യസ്തമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. വീടുകളില്‍ ഒതുങ്ങിയുള്ള ആഘോഷമാണ് ബക്രീദ് ദിവസം നടക്കുന്നതെന്നും വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്നും അതേസമയം,  ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങാണ് കന്‍വര്‍ തീര്‍ത്ഥാടനം എന്നും  ചിലര്‍ അഭിപ്രായപ്പെട്ടു.
 
റിപ്പോര്‍ട്ട്‌ അനുസരിച്ച്  2019 ല്‍ നടന്ന കന്‍വര്‍ യാത്രയില്‍  മൂന്ന് കോടി പേരാണ് പങ്കെടുത്തത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.