തിരുവനന്തപുരം: ഇന്ധന നികുതിയിൽ (Fuel tax) ഇളവ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരം നാളെ രാവിലെ 11ന് ആരംഭിക്കും. 15 മിനിറ്റ് റോഡിൽ വാഹനങ്ങൾ നിർത്തിയാണ് പ്രതിഷേധിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെയും ​ഗതാ​ഗതക്കുരുക്ക് ഇല്ലാതെയുമാണ് സമരം നടത്തുന്നതെന്ന് കെപിസിസി (KPCC) അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഡിസിസികളുടെ (DCC) നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രതിഷേധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ധന വിലയിൽ തകർന്നുകിടക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. വില വർധനയ്ക്കെതിരെ മുൻപ് സമരം നടത്തിയ സിപിഎം കേന്ദ്രം ഇളവ് നൽകിയാൽ ആനുപാതികമായി സംസ്ഥാനവും കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ആ സർക്കാരിന്റെ ധനമന്ത്രിയാണ് ഇപ്പോൾ നികുതി കുറയ്ക്കില്ലെന്ന് പറയുന്നതെന്നും സുധാകരൻ ആരോപിച്ചു.


ALSO READ: Fuel Price | കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഇടപെടൽ നടത്തി ഹൈക്കമാൻഡ്


നികുതി വർധിപ്പിച്ചതിലൂടെ 2000 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാരിന് ലഭിച്ചത്. ഇതുവരെ 18,000 കോടി ലഭിച്ചു. ഇതിൽ ഒരു ശതമാനം പോലും ജനങ്ങൾക്ക് നൽകുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കുന്നതിന് ഹൈക്കമാൻഡ് ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ പറഞ്ഞു.


കേരളമുൾപ്പെടെയുള്ള സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കാത്തത് ഉചിതമല്ലെന്ന് കെസി വേണു​ഗോപാൽ. സംസ്ഥാനങ്ങളോട് ഇന്ധന വില നികുതി കുറയ്ക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് ധാർമികതയില്ലെന്നും കെസി വേണുഗോപാൽ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കാൻ ഹൈക്കമാന്റ് ഇടപെടൽ നടത്തിയിട്ടുണ്ട്.


ALSO READ: VD Satheesan | ഗവേഷക വിദ്യാര്‍ത്ഥിയുടെ സമരം; നവോത്ഥാന മൂല്യങ്ങള്‍ പറയുന്ന കേരളത്തിന് അപമാനമെന്ന് വി ഡി സതീശൻ


ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോട് ആവശ്യപ്പെട്ടു. ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. ഉടൻ തീരുമാനം വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്ധന വില വർധനക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.