പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ `കോണ്‍ഗ്രസ് പൗരവിചാരണ`: സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ് മാര്‍ച്ചുകൾ നവംബര്‍ മൂന്നിന്
കോൺഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും പരിപാടികളിൽ പങ്കെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കും ജനദ്രോഹത്തിനുമെതിരെ പൗരവിചാരണ എന്ന പേരില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നവംബർ മൂന്നിന് പരിപാടികൾക്ക് തുടക്കമാകും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് മാർച്ചുകൾ നടത്തുന്നത്. കോൺഗ്രസിന്റെ വിവിധ തലങ്ങളിലുള്ള നേതാക്കളും പ്രവർത്തകരും പരിപാടികളിൽ പങ്കെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
പിണറായി ദുര്‍ഭരണത്തിനെതിരെ 'പൗരവിചാരണ' എന്ന പേരിലുള്ള തുടര്‍ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായി വ്യാഴാഴ്ച രാവിലെ 10 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കുമാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
ALSO READ: സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെയും ശമ്പളം തിരികെ പിടിക്കും
സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചരണ ജാഥകള്‍ നവംബര്‍ 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടാം വാരത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയല്‍' സമരം മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...