തിരുവനന്തപുരം : കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ യുപി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ ഒക്ടോബര്‍ 8ന് കെപിസിസിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാവിലെ 10.30ന് എംപിമാര്‍, എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയിലെ കെപിസിസി ഭാരാവാഹികള്‍ എന്നിവര്‍ സംയുക്തമായി രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. ഇതിനോട് അനുഭാവംപ്രകടിപ്പിച്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.


ALSO READ : Lakhimpur Kheri violence : ലഖിംപൂർ ഖേരിയിൽ സംഘർഷത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു, കേസ് നാളെ പരിഗണിക്കും


സംഘർഷത്തിൽ കൊല ചെയ്യപ്പെട്ട കർഷകരുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കുകയും ചെയ്തു. രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇരുവർക്കും ലംഖിപൂരിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത്.


അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യം ഒക്ടോബർ 11ന് ബന്ദിന് ആഹ്വാനം ചെയ്തു. 


ALSO READ : Lakhimpur Kheri Violence: കേന്ദ്രമന്ത്രിയ്ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തൽ


ലഖിംപൂർ ഖേരിയിൽ എട്ട് കർഷകരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ (Lakhimpur Kheri violence) സുപ്രീം കോടതി (Supreme Court) സ്വമേധയാ കേസെടുത്തു. കേസ് നാളെ ഒക്ടോബർ 7ന് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമാ കോലി എന്നവർ ചേർന്ന് കേസ് പരിഗണിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.