Kerala Assembly Election 2021:  കേരളത്തില്‍  BJP വേണ്ടെന്ന സന്ദേശമായിരിയ്ക്കും  നേമം നല്‍കുക, ശശി തരൂര്‍


COMMERCIAL BREAK
SCROLL TO CONTINUE READING

Thiruvanathapuram: നേമത്ത് മുരളീധരന്‍റെ  വിജയം സുനിശ്ചിതമാണെന്ന് തിരുവനന്തപുരം  എംപി ശശി തരൂര്‍...  


BJPയെ നേമത്ത് നിലംതൊടാന്‍ അനുവദിക്കില്ലെന്നും കേരളത്തില്‍  ബിജെപി വേണ്ടെന്ന സന്ദേശമായിരിയ്ക്കും  ഈ തിരഞ്ഞെടുപ്പ് നല്‍കുക എന്നും ശശി തരൂര്‍  (Shashi Tharoor) പറഞ്ഞു. അടുത്ത പന്ത്രണ്ട് ദിവസം  UDFന് നിര്‍ണ്ണായകമാണെന്നും  കോണ്‍ഗ്രസ്   (Congress) അധികാരം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത്  വളരെ  കടുത്ത മത്സരമാണ്‌ നടക്കുന്നത്.  അടുത്ത 12 ദിവസം നന്നായി പ്രചരണം നടത്തിയാല്‍ യുഡിഎഫിന് വിജയം ഉറപ്പാക്കാം എന്നാണ്  ജനങ്ങളില്‍ നിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.


ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നല്ല സ്ഥാനാര്‍ത്ഥികള്‍ UDFനുണ്ട്. അവര്‍ ജനങ്ങളിലേക്കെത്തുമ്പോള്‍ ജനങ്ങളുടെ ആവേശം കൂടും. നിലവില്‍ കാറ്റ് യുഡിഎഫിന് അനുകൂലമാണ്.


നേമത്തെ മറ്റൊരു ഗുജറാത്താക്കാന്‍  കോണ്‍ഗ്രസ്‌ ഒരിയ്ക്കലും തയ്യാറല്ല.  അതുകൊണ്ടാണ്   ഇത്രയും ശക്തനായ  സമര്‍ത്ഥനായ ഒരു സ്ഥാനാര്‍ത്ഥിയെ നേമത്ത് മത്സരിക്കുന്നതിനായി UDF തിരഞ്ഞെടുത്തത്.


മുരളിയുടെ കഴിവ് ആളുകള്‍ക്ക് അറിയാം. വിജയിച്ചുകഴിഞ്ഞാല്‍ അദ്ദേഹം മന്ത്രിയുമാകും,  നല്ല പ്രവര്‍ത്തനം അദ്ദേഹം നേമത്ത് കാഴ്ചവെക്കും. നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയാണ് മുരളി.


Also read: Kerala Assembly Elections 2021: തന്നെ വിജയിപ്പിച്ചാല്‍ പാലക്കാടിന്‍റെ മുഖച്ഛായ മാറ്റും, പ്രഖ്യാപനവുമായി ഇ ശ്രീധരന്‍


രണ്ട് തവണ  ഘടകക്ഷികള്‍ക്ക് നേമം  സീറ്റ് കൊടുക്കുക വഴി സംഭവിച്ച  പിഴവ് പരിഹരിക്കുകയാണ് മുരളീധരനിലൂടെ....  രളീധരന്‍റെ  സ്ഥാനാര്‍ഥിത്വം നേമത്ത് കോണ്‍ഗ്രസിന്  ഏറെ  ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...


Also read: Kerala Assembly Election 2021 Live : ഗുരുവായൂരിൽ ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകും


കടുത്ത മത്സരമാണ്‌  നേമത്ത് നടക്കുന്നത്. മൂന്നു മുന്നണികളും  ഏറ്റവും  ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ഒപ്പത്തിനൊപ്പം  പോരാടുകയാണ്.   LDFന്‍റെ വി ശിവന്‍കുട്ടിയും  BJPയുടെ കുമ്മനം രാജശേഖരനും  കോണ്‍ഗ്രസിന്‍റെ കെ മുരളീധരനും തമ്മിലാണ് മണ്ഡലത്തില്‍ പോരാട്ടം നടക്കുന്നത്. നിലവില്‍ പ്രവചനാതീതമാണ്‌ മണ്ഡലം.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.