കോഴിക്കോട്: കരിപ്പൂരിൽ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അസിസ്റ്റന്‍റ് കമാൻഡന്‍റ് നവീൻ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ പണം കൈപ്പറ്റി സ്വർണ്ണക്കള്ളക്കടത്തിന് സഹായിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് പോലീസിന് കേസുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. നിരവധി തവണ ഇയാളുടെ സഹായത്തോടെ കരിപ്പൂർ വഴി സ്വർണ്ണം കടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ നവീൻ കുമാറിന്റെ വീട്ടിൽ ഇന്നലെ പോലീസ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. 


ALSO READ: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അല‍‍ർട്ട്


വിമാനത്താവളത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ കരിപ്പൂരിൽ നിയോഗിക്കുന്നത്. എന്നാൽ ഇവർ തന്നെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായാണ് അധികൃതർ കാണുന്നത്. സംഭവത്തിൽ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും പങ്കുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതാരാണ് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. 


ഓരോ ദിവസത്തെയും കസ്റ്റംസ് പരിശോധന ആരാണ് നടത്തുന്നതെന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ നവീൻ സ്വർണ്ണക്കടത്ത് സംഘത്തിന് കൈമാറിയിരുന്നു. പോലീസിന് പുറമേ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്. മറ്റു ഉദ്യോഗസ്ഥർക്ക് ഇതിൽ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.