ക്ലിഫ്ഹൗസിൽ പശുത്തൊഴുത്ത്, ചുറ്റുമതിൽ ബലപ്പെടുത്തൽ; 42.90 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്
സംസ്ഥാനം കടുത്ത സമ്പത്തിക മാദ്യത്തിലൂടെ കടന്നു പോകുമ്പോളാണ് ഇത്രയും തുക തൊഴുത്ത് നിർമ്മിക്കാനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുമായി അനുവദിച്ചിരിക്കുന്നത്
മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഫൗസിൽ ചുറ്റുമതിൽ നിര്‍മ്മിക്കുന്നതിനും കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്. ചീഫ് എഞ്ചിനായറുടെ എസ്റ്റിമേറ്റ് പരിഗണിച്ചാണ് തുക അനുവദിച്ചത്. സംസ്ഥാനം കടുത്ത സമ്പത്തിക മാദ്യത്തിലൂടെ കടന്നു പോകുമ്പോളാണ് ഇത്രയും തുക തൊഴുത്ത് നിർമ്മിക്കാനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുമായി അനുവദിച്ചിരിക്കുന്നത്.
തൊഴുത്ത് നിർമ്മിക്കാൻ 5000 - 15000 വരെയാണ് സാധരണക്കാർക്ക് ലഭിക്കാറ്. ക്ഷീരഗ്രാമം വഴി വയനാട്ടിൽ തൊഴുത്ത് നിർമ്മിക്കാൻ ഇത്തവണ അനുവദിച്ചതാകട്ടെ പരവാധി 50000 രുപയും. മൂന്ന് മുതൽ അഞ്ച് പശുക്കളെ വരെ കെട്ടാവുന്നതാണ് ഇത്തരത്തിലുള്ള തൊഴുത്തുകൾ.
വലിയ തുക മുടക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇത്തരമൊരു തൊഴുത്ത് നിർമ്മിക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്ക് സഞ്ചരിക്കാൻ കിയാ കാർണ്ണിവലിന്റെ ലിമോസിൻ വാങ്ങാനും പുതിയ പൈലറ്റ് വാഹനം വാങ്ങാനും 88.69 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രിയുടെ വാനഹത്തിന് മാത്രം ചിലവ് വരുന്നത് 33.30 ലക്ഷം രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...