തൃശ്ശൂര്‍: എട്ട് ലക്ഷത്തിൻറെ കാറിന് 32 കി.മി മൈലേജ് കിട്ടുമെന്ന് പറഞ്ഞപ്പോഴേ തൃശ്ശൂർ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനി എടുത്ത് ചോദിച്ചിരുന്നു സത്യമാണോ എന്ന്. വാഹനം വിൽക്കാൻ വന്ന എക്സിക്യൂട്ടീവ് അത് ബ്രോഷറിൽ കൂടെ കാണിച്ചതോടെ കാര്യം വിശ്വസിച്ചു. അങ്ങിനെ 2014 ല്‍ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്‍റെ പുതിയ ഒരു കാര്‍ വാങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വണ്ടി ഓടിച്ച് തുടങ്ങിയപ്പോള്‍ മൈലേജ് കഷ്ടിച്ച് 19-ൽ. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കേസിൽ കാറുടമയ്ക്ക് 3,10000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി ഒടുവിൽ എത്തി. തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് വിധി.എ.ഡി ബെന്നി  ആയിരുന്നു സൗദാമിനിയുടെ അഭിഭാഷകൻ.


Also read:Monster OTT Release : ഒടുവിൽ മോൺസ്റ്റർ ഒടിടിയിൽ എത്തി; എവിടെ കാണാം?


ഇത്തരത്തിൽ പരാതിയുമായി സാധാരണ ആരും എത്താറില്ല. വാഹന കമ്പനികളുടെ പരസ്യത്തിലും വാഗ്ദാനത്തിലും വീണായിരിക്കും ആളുകൾ വാഹനം വാങ്ങുന്നത്. ഇതൊരു സാധാരണ സംഭവം ആണെന്ന് പലപ്പോഴും ആളുകൾ കരുതാറുണ്ടെന്നും അത് കൊണ്ടാണ് കേസ് ഏറ്റെടുത്തതെന്നും ബെന്നി പറയുന്നു.വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒന്ന് ശ്രമിച്ച് നോക്കാനായാരുന്നു ബെന്നിയുടെയും ഉദ്ദേശം.


ALSO READ: സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ


കാർ കമ്പനിയുടെ ബ്രോഷറിൽ വണ്ടിയുടെ മൈലേജിനെ പറ്റി വിവരങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കേസ് ശക്തമാകാൻ കാരണം. ഇതിന് പിന്നാലെ കോടതി കമ്മീഷനെ വെച്ച് വാഹനത്തിൻറെ മൈലേജ് നേരിട്ട് പരിശോധിച്ചു. അപ്പോഴും 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്.കമ്പനി ഉയർത്തിയ വാദങ്ങള്‍ കോടതിയും അംഗീകരിച്ചില്ല ഇതിന് പിന്നാലെ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.കമ്പനിക്കും ഡീലര്‍ക്കും എതിരെയാണ് വിധി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ