തിരുവനന്തപുരം: കെ.സുധാകരനെതിരെ സിപിഎം ഇടുക്കി  ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍. വര്‍ഗീസിന്റെ പരാമര്‍ശത്തെ നിയമപരമായി നേരിടും. തുടര്‍ നടപടി കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് സ്വീകരിക്കുമെന്നും രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎമ്മിനുള്ളിൽ  ആഭ്യന്തര കലാപം രൂക്ഷമാണ്. അതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള  തന്ത്രമാണ് സിവി വര്‍ഗീസിന്റെ പരാമര്‍ശം. വര്‍ഗീസിന്റെ പരാമര്‍ശത്തെ നിയമപരമായി നേരിടും. തുടര്‍നടപടി കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് സ്വീകരിക്കും - റ്റി.യു.രാധാകൃഷ്ണൻ പറഞ്ഞു.


ചില വ്യക്തികള്‍ ഈ സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു അന്യായവും നല്‍കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടില്ല. കേസ് നൽകികൊണ്ട് ഈ സംഭവം വഴിതിരിച്ചുവിടാനും ഉദ്ദേശിക്കുന്നില്ലെന്നും റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.


വര്‍ഗീസ് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെത് തന്നെയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എകെജി സെന്ററില്‍ നിന്നുള്ള തിരക്കഥക്ക് അനുസരിച്ചാണ് ഇടുക്കി  സിപിഎംജില്ലാ സെക്രട്ടറി വിവാദ പരാമര്‍ശം നടത്തിയത്. നേരിട്ട് ചെയ്യാന്‍ കഴിയാത്ത കാര്യം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് സിപിഎമ്മിന്റെ പാരമ്പര്യം. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.- രാധാകൃഷ്ണൻ വ്യക്തമാക്കി.


കലാപത്തിന് പ്രോത്സഹനം നല്‍കുന്ന ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. ഈ വെല്ലുവിളി കോണ്‍ഗ്രസ് നേരിടും. നിരവധി തവണ നേരത്തെയും സിപിഎം കെ.സുധാകരനെ വധിക്കാന്‍ ശ്രമം നടത്തി. പേരാവൂരില്‍ 1993ല്‍ സുധാകരന്‍ സഞ്ചരിച്ചിരുന്ന കാറിനെ നേരെ ബോംബ് എറിഞ്ഞു. അന്ന് ഭാഗ്യം കൊണ്ടുമാത്രമാണ് സുധാകരന്‍ രക്ഷപ്പെട്ടതെന്നും രാധാകൃഷ്ണൻ പറഞ്ഞു.


കെ.സുധാകരനെ വല്ലാതെ ഭയക്കുന്നതിനാലാണ് ഇത്തരം പരാമര്‍ശം സിപിഎം നേതാക്കള്‍ നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശവും വികരാവുമായ കെ.സുധാകരന്റെ ദേഹത്ത് തൊട്ടാല്‍ സിപിഎം വിവരം അറിയുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.