Guruvayoor Thar : ഗുരുവായൂരപ്പന്റെ ഥാർ കൈമാറുന്നതിനെ ചൊല്ലി തർക്കം; പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍
അതിനാൽ തന്നെ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന നടത്തേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
Guruvayoor : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപ്പാടായി ലഭിച്ച ഥാർ കൈമാറുന്നതിനെ കുറിച്ച് തർക്കം രൂക്ഷമാക്കുന്നു. തല്ക്കാലം ഥാറിന്റെ ലേലം ഉറപ്പിച്ചു. എന്നാൽ കൈമാറേണ്ട ഘട്ടത്തിൽ തർക്കം രൂക്ഷമാക്കുകയായിരുന്നു. അതിനാൽ തന്നെ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന നടത്തേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. മാത്രമല്ല ഇത് മൂലം ക്ഷേത്രം ഭരണ സമിതിയിലും തര്ക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.
ഭരണ സമിതിയിൽ തർക്കമുണ്ടായാൽ തീരുമാനം മാറ്റേണ്ടി വരുമെന്നാണ് ചെയർമാൻ കെ ബി മോഹൻദാസ് പറയുന്നത്. അമൽ മുഹമ്മദ് അലിയാണ് ലേലത്തിൽ കാർ നേടിയത്. ലേലം വിളിച്ച് നേടിയതിന് ശേഷം തീരുമാനം മാറ്റുന്നത് ശെരിയല്ലെന്നാണ് അമലിന്റെ പ്രതിനിധികൾ പ്രതികരിക്കുന്നത്.
15 ലക്ഷം രൂപയ്ക്കാണ് ദേവസ്വം ബോർഡ് ഥാറിന് ലേലം വിളിച്ചത്. എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ഥാർ സ്വന്തമാക്കിയത്. ഇതിനെ തുടർന്നാണ് തര്ക്കങ്ങള് ആരംഭിച്ചത്.
ALSO READ: കെ റെയിൽ അശാസ്ത്രീയം; വന്ദേഭാരത് ട്രെയിനിന്റെ സാധ്യത തേടണമെന്ന് വിഡി സതീശൻ
ഈ മാസം നാലാം തിയതിയാണ് മഹീന്ദ്ര ഥാർ ലിമിറ്റഡ് എഡിഷൻ ഗുരുവായൂരപ്പന് സമർപ്പിച്ചത്. കാണിക്കയായാണ് കമ്പനി മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് നടക്ക് വെച്ചത്. 13 ലക്ഷം മുതൽ വിപണിയ വിലയുള്ള വാഹനമാണിത്. ഡീസൽ വേരിയൻറാണ് സമർപ്പിച്ചത്.വണ്ടി വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും സംഭവം വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...